പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിൽ...എല്ലാവരും തകൃതിയായി തന്നെ മണ്ഡലത്തിൽ ഉണ്ട്.... ചാണ്ടി ഉമ്മന് വേണ്ടി കൂടപ്പിറപ്പ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്...സ്റ്റേജിൽ സംസാരിക്കുമ്പോൾ പൊട്ടിക്കരഞ്ഞ് മറിയ ഉമ്മൻ....ശബ്ദം ഇടറി, വിതുമ്പിയായിരുന്നു മറിയയുടെ പ്രസംഗം....

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിൽ ആണ് . അവസാനമായി ബിജെപി കൂടി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് നേതാക്കൾക്കും അണികൾക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. എല്ലാവരും തകൃതിയായി തന്നെ മണ്ഡലത്തിൽ ഉണ്ട് . പ്രചാരണങ്ങൾ എല്ലാം കൊഴുപ്പിച്ച് വീട് വീടാന്തരം കേറി ഇറങ്ങലും പോസ്റ്റർ ഒട്ടിക്കലും ബോർഡ് വയ്ക്കലും എല്ലാം തന്നെ നടക്കുന്നുണ്ട്. ഉയരുന്ന വിമര്ശങ്ങള്ക്കൊക്കെ ശക്തമായ മറുപടിയും നൽകി കൊണ്ട് സ്ഥാനാർത്ഥികൾ മുന്നേറുകയാണ്. അതിനിടയിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി കൂടപ്പിറപ്പ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഹിളാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞു പോയി പൊട്ടി കരഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. വലിയൊരു കുടുംബത്തെ സമ്മാനിച്ചാണ് അപ്പ പോയതെന്നും ഓരോ അംഗങ്ങളും ചാണ്ടി ഉമ്മനെ വിജയിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ.
മഹിളാ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. ശബ്ദം ഇടറി, വിതുമ്പിയായിരുന്നു മറിയയുടെ പ്രസംഗം.‘അപ്പയുടെ കൂടെ പല പ്രാവശ്യം വന്നിട്ടുള്ള സ്ഥലമാണിത്. ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണെങ്കിലും പുതുപ്പള്ളി സ്വന്തം പോലെയാണ്. ഇവിടെയുള്ള ഓരോ മുഖങ്ങളും കണ്ടുപരിചയമുണ്ട്. അപ്പയ്ക്ക് ഇവിടെ ഓരോരുത്തരുമായി വ്യക്തിബന്ധമുണ്ട്.അപ്പ എന്തുമാത്രം ആളുകൾക്കു വേണ്ടി ജീവിച്ചു എന്നു മനസ്സിലായത് വിലാപയാത്രയിലാണ്.അപ്പയ്ക്കു തിരിച്ചു പുതുപ്പള്ളിക്കു വരണമെന്നു വലിയ ആഗ്രഹമായിരുന്നു. ഓഗസ്റ്റില്‍ പങ്കെടുക്കേണ്ട ചടങ്ങുകളും കല്യാണ തീയതികളും ഡയറിയിൽ എഴുതിയിട്ടിരുന്നു. പക്ഷേ ദൈവഹിതം വേറെയായിരുന്നു. അപ്പയുമായി പുതുപ്പള്ളിക്കു തിരച്ചുവരാൻ പറ്റിയില്ല.പഠിക്കാൻ പോയ കാലമൊഴിച്ച് അപ്പയുടെയും അമ്മയുടെയും കൂടെ ഏറ്റവും കൂടുതൽ കാലം താമസിച്ച ആൾ ഞാനാണ്. ചികിത്സയുടെ പത്തു മാസവും കൂടെയുണ്ടായിരുന്നു. അപ്പയോടൊപ്പം ബെംഗളൂരുവിൽ ഞാനും അമ്മയുമായിരുന്നു ഉണ്ടായിരുന്നത്.
ആ സമയത്തെ ചാണ്ടി ഉമ്മന്റെ ടെൻഷൻ ഞാൻ കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും രണ്ടും മൂന്നും പ്രാവശ്യം വിളിക്കും. അപ്പ എങ്ങനെയുണ്ട്, വല്ല കുഴപ്പവുമുണ്ടോ, ഇത്ര മാത്രമേ ചോദിക്കൂ. അപ്പനെ ഇത്രയേറെ സ്നേഹിച്ച മകൻ വേറെ കാണില്ലായിരിക്കും’’– മറിയ ഉമ്മൻ പറഞ്ഞു. സെഞ്ചറി തികയ്ക്കാൻ ക്യാപ്റ്റനിറങ്ങുന്നു എന്നായിരുന്നു തൃക്കാക്കരയിൽ ഉയർന്നു കേട്ട എൽഡിഎഫ് മുദ്രാവാക്യം. പക്ഷേ തൃക്കാക്കരയിൽ 100 തികയ്ക്കാനായില്ല. പുതുപ്പള്ളിയിൽ ഇതുവരെയുള്ള പ്രചാരണങ്ങളിൽ എവിടെയും സെഞ്ചറി പരാമർശത്തിലേക്കു സിപിഎമ്മോ എൽഡിഎഫോ കടന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ഒരാഴ്ചയോളം ക്യാംപ് ചെയ്താണു തൃക്കാക്കര പോരാട്ടം നയിച്ചത്. പുതുപ്പള്ളിയിലേക്കു മുഖ്യമന്ത്രി എത്തുന്നത് 2 ദിവസം മാത്രം.
മന്ത്രിമാരെയും എംഎൽഎമാരെയും അടക്കം ഇറക്കി മണ്ഡലം ഇളക്കി മറിച്ച പ്രചാരണം തൃക്കാക്കരയിൽതന്നെ എൽഡിഎഫ് ഉപേക്ഷിച്ചു. പുതുപ്പള്ളിയിൽ നാട്ടുകാരുടെ പ്രചാരണം മതിയെന്നാണു സിപിഎമ്മിന്റെ നിലപാട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്ക് എത്തുമെന്ന് മാത്രം. പ്രചാരണച്ചുമതല നാട്ടുകാരനായ മന്ത്രിക്കാണ്– വി.എൻ. വാസവൻ.നേതാക്കളെ എത്തിച്ചു നടത്തിയ തൃക്കാക്കര മോഡൽ തന്നെയാണു കോൺഗ്രസ് പുതുപ്പള്ളിയിലും പരീക്ഷിക്കുന്നത്. എംപിമാരും എംഎൽഎമാരും കെപിസിസി നേതാക്കളും നേതൃത്വം നൽകുന്നു. ഏതായാലും പൊടി പൊടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുകയാണ് മണ്ഡലത്തിൽ . ഇനിയെല്ലാം നേരിട്ടുള്ള കളികൾ മാത്രം.
https://www.facebook.com/Malayalivartha






















