കാലവര്‍ഷം ദുര്‍ബലം.... ഇടുക്കി ഡാമില്‍ വെള്ളം 31 ശതമാനം മാത്രം, ജലനിരപ്പ് 2332 അടിയായി താഴ്ന്ന നിലയില്‍

കാലവര്‍ഷം ദുര്‍ബലം.... ഇടുക്കി ഡാമില്‍ വെള്ളം 31 ശതമാനം മാത്രം, ജലനിരപ്പ് 2332 അടിയായി താഴ്ന്ന നിലയില്‍
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം 54 അടി കുറവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്.
31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ഇനിയും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ . ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha






















