ശ്രീ പദ്മനാഭക്ഷേത്രത്തില്‍ ദര്‍ശനക്രമത്തില്‍ നാളെ മുതല്‍ മാറ്റം...

ശ്രീ പദ്മനാഭക്ഷേത്രത്തില്‍ ദര്‍ശനക്രമത്തില്‍ നാളെ മുതല്‍ മാറ്റം...ചിങ്ങം 1 മുതല്‍ ക്ഷേത്ര ദര്‍ശനക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു...നിലവില്‍ കിഴക്കേ നടയില്‍ക്കൂടി പ്രവേശിച്ച് നരസിംഹ മൂര്‍ത്തിയെ തൊഴുത് ഭഗവാന്റെ ശിരസ്സ് ഭാഗത്തുകൂടി ഒറ്റക്കല്‍ മണ്ഡപത്തില്‍ പ്രവേശിച്ച് പാദഭാഗത്തുകൂടി തൊഴുത് ഇറങ്ങുന്ന രീതി ആണുള്ളത്...
എന്നാല്‍ ഒന്നാം തീയതി മുതല്‍, കിഴക്ക് ഭാഗത്തുകൂടി പ്രവേശിച്ച് ആലുവിളക്ക് ചുറ്റി വടക്കുഭാഗത്തുള്ള ശ്രീരാമദേവനെ തൊഴുത് പാദഭാഗത്തുകൂടി ഒറ്റക്കല്‍ മണ്ഡപത്തില്‍ പ്രവേശിച്ച് ഭഗവാന്റെ ശിരസ്സ് വണങ്ങി പടിയിറങ്ങി നരസിംഹമൂര്‍ത്തിയെ വണങ്ങി ശ്രീകോവിലിനു പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടയിലൂടെ പുറത്തേക്കിറങ്ങുക..
ഇതുമൂലം ഭക്തര്‍ക്ക് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുവാനും കൂടുതല്‍ സൗകര്യമായി ഭഗവാനെ ദര്‍ശിക്കാനും കഴിയും.
https://www.facebook.com/Malayalivartha






















