Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പുതിയാപ്ല മാസാണ് ഗര്‍ജ്ജനം മോദിക്കും കോണ്‍ഗ്രസിനുമെതിരെ ഭാര്യയുടെ മാസപ്പടി? എല്ലാം പാർട്ടി പറയുന്ന പോലെ...എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍, കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല...ഒരു പൊതുപ്രവര്‍ത്തകന് യോജിച്ച നിലപാടാണോ? ഇതൊക്കെ ജനം ചോദിക്കുന്നുണ്ട് മന്ത്രീ...

16 AUGUST 2023 12:09 PM IST
മലയാളി വാര്‍ത്ത

സാധാരണ വീടുകളില്‍ മക്കളെ സംബന്ധിച്ച എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാതാപിതാക്കളും ഭാര്യയെ പറ്റിയുള്ള കാര്യമാണെങ്കില്‍ ഭര്‍ത്താവും ഇനി ഭര്‍ത്താവിനെ കുറിച്ചാണെങ്കില്‍ ഭാര്യയും നിലപാട് വ്യക്തമാക്കും. അത് ചെലപ്പോ അവരെ സംരക്ഷിക്കുന്ന രീതിയിലുള്ളതാകും. എന്നാലും വേണ്ടില്ല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തയ്യാറാകും. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും ഇതേ ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. മക്കള്‍ക്കെതിരെയുള്ള ഒരു വിവാദങ്ങളില്‍ നിന്നും അദ്ദേഹം ഒളിച്ചോടിയിരുന്നില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്ക് പറയാനുള്ളത് പറയുമായിരുന്നു. അതായിരുന്നു കോടിയേരിയുടെ അന്തസ്സും മര്യാദയും. സ്വന്തം ഭാര്യ മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ' അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ടല്ലോ, അതിനപ്പുറം ഒന്നും പറയാനില്ലെന്ന്' മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

എന്തൊരു അപഹാസ്യമാണെന്ന് നോക്കൂ. സ്വന്തം ഭാര്യയ്‌ക്കെതിരായ ആരോപണം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന്. മന്ത്രിയോടൊരു ചോദ്യം, അങ്ങെയുടെ ഭാര്യ വീണാ വിജയന്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്? എന്തായാലും സി.പി.എം സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വീണാ വിജയനില്ല. പിന്നെ പാര്‍ട്ടിക്ക് എങ്ങനെ വീണയുടെ കാര്യത്തില്‍ മറുപടി നല്‍കാനാകും. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ വിവാദം ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അവര്‍ പ്രായപൂര്‍ത്തിയായി വേറെ കുടുംബമായി താമസിക്കുന്നരാണെന്നും ആയിരുന്നല്ലോ പാര്‍ട്ടി നിലപാട്. എന്നിട്ടും കോടിയേരി മാധ്യമങ്ങളെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണാ വിജയന്റെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയേറ്റിനും എന്തേ ഇത്ര താല്‍പര്യം. അതും പോട്ടെ ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയ്ക്ക് മാസപ്പടി ലഭിച്ചെന്ന രേഖ പുറത്തുവന്നപ്പോള്‍, ഭരണഘടനാ പദവിയിലിരിക്കുന്ന മുഹമ്മദ് റിയാസിന് മറുപടി പറയേണ്ട ഉത്തരവാദിത്തമില്ലേ?

 

അതേക്കുറിച്ച് ചോദിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അസഹിഷ്ണുതയോടെ പെരുമാറുന്നതെന്തിന്? ഇതെല്ലാം ജനം കാണുന്നുണ്ട്. അഹങ്കാരം അധികനാള്‍ വാഴില്ല, അതാണ് ചരിത്രം. അത് വല്ലപ്പോഴും ഓര്‍മിക്കുന്നത് നല്ലതാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. മണിപ്പൂരിനെ സംബന്ധിച്ച കാര്യത്തിലായിരുന്നു അത്. അതിനെ ഇന്നാട്ടിലെ ജനം സ്വാഗതം ചെയ്യുന്നു. കാരണം ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും എതിരെ ആഞ്ഞടിക്കേണ്ടത് ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണ്. സ്വന്തം ഭാര്യയ്ക്ക് ചെയ്യാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനോടും പ്രതികരിക്കണം. അതൊരു ഭര്‍ത്താവിന്റെ മാത്രമല്ല, ജനപ്രതിനിധിയുടെ കൂടെ ഉത്തരവാദിത്തമാണ് മുഹമ്മദ് റിയാസ്. സ്വന്തം ഉത്തരവാദിത്തം മറന്നു കൊണ്ട് മറ്റ് ഭരണകര്‍ത്താക്കളുടെ മേല്‍ കുതിരകയറുമ്പോള്‍ ജനം അതിന് വലിയ വിലകൊടുക്കില്ലെന്ന കാര്യം കൂടി മന്ത്രി അങ്ങൂന്ന് മനസ്സിലാക്കണം.

ഭാര്യയ്‌ക്കെതിരായ വിവാദം നാട്ടിലാകെ പാട്ടായിട്ട് ദിവസം കുറച്ചായി. മന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര് ട്രോളുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയത് കൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ക്ക് മന്ത്രിയെ കിട്ടിയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ വിഷയങ്ങളായിരുന്നെങ്കില്‍ മുഹമ്മദ് റിയാസ് ചാടിവീണേനെ. മിത്ത് വിവാദത്തില്‍ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയെ വരെ തിരുത്താന്‍ കാട്ടിയ ധൈര്യം സ്വന്തം ഭാര്യയ്‌ക്കെതിരെ വലിയ വിവാദം ഉണ്ടാകുമ്പോള്‍ ചോര്‍ന്നുപോകുന്നു അല്ലേ മുഹമ്മദ് റിയാസ്. അതെന്താണ് അങ്ങനെ, അമ്മാവന് അടുപ്പിലും കാര്യം സാധിക്കാമെന്നാണോ? ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അങ്ങ് ഉള്‍പ്പെടുത്താഞ്ഞതെന്ത്? ചാനല്‍ ക്യാമറകള്‍ കാണുമ്പോള്‍ ജനാധിപത്യം, മൂല്യബോധം, ധാര്‍മികത എന്നിവയെ കുറിച്ച് കോണ്‍ഗ്രസുകാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും പൊതുമരാമത്ത് മന്ത്രി ക്ലാസെടുക്കുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്താ മന്ത്രി അങ്ങേയ്ക്ക് ഇതൊന്നും ബാധകമല്ലേ, സ്വന്തം ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ മറച്ച് വെച്ചതെന്തിന്, അത് ഒരു പൊതുപ്രവര്‍ത്തകന് യോജിച്ച നിലപാടാണോ?

 

ഇതൊക്കെ ജനം ചോദിക്കുന്നുണ്ട് മന്ത്രീ... അതിനുള്ള മറുപടി നിങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കണം, അല്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ ആകാമല്ലോ. അതൊന്നും ചെയ്യാതെ ഒളിഞ്ഞ് നടന്നത് ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ല. താങ്കളേക്കാള്‍ കഴിവും പ്രാപ്തിയും പ്രവര്‍ത്തനപരിചയവും ഉള്ള നേതാക്കള്‍ സി.പി.എമ്മിലുണ്ടായിട്ടും താങ്കളെങ്ങനെ സുപ്രധാന വകുപ്പുകളുള്ള മന്ത്രിയായെന്ന് ഇന്നാട്ടിലെല്ലാവര്‍ക്കും അറിയാം സാര്‍. അങ്ങനെ പദവികളിലെത്തുന്നവര്‍ക്ക് പലയിടത്തും മിണ്ടാതിരിക്കേണ്ടിവരും. ആ അവസ്ഥായാണ് അങ്ങേയ്ക്കിപ്പോഴുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട് ഇത്തിക്കണ്ണികള്‍. മറ്റുള്ളവരുടെ അദ്വാനത്തിന്റെ തണലില്‍ തഴച്ചുവളരുന്നവര്‍. പക്ഷെ, അവര്‍ക്കൊന്നും അധികകാലം ആയുസ്സുണ്ടാവില്ല. എന്നാല്‍ സമരങ്ങളുടെ തീച്ചൂളയില്‍ കുരുത്തവര്‍ക്കത് ഉണ്ടാകും. അതുകൊണ്ടാണ് തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ലെന്ന് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends