പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തി ഭയപ്പെടുത്തി 12 ലക്ഷവും 19 പവന്‍ സ്വര്‍ണ്ണവും കാറും അപഹരിച്ച കേസ്... പ്രതി ടെക്‌നോപാര്‍ക്ക് ഡ്രൈവര്‍ അന്‍സറിനെതിരെ കുറ്റപത്രം

യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി 12 ലക്ഷവും 19 പവന്‍ സ്വര്‍ണ്ണവും കാറും അപഹരിച്ച കേസില്‍ പ്രതി ടെക്‌നോപാര്‍ക്ക് ഡ്രൈവര്‍ അന്‍സറിനെതിരെ സിറ്റി കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുമ്മൂട്ടില്‍ വാടകക്ക് താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ഡ്രൈവര്‍ അന്‍സറിനെ (30) പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം.തിരുവനന്തപുരം സ്വദേശിനിയായ 45-കാരിയാണ് യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.
മൂന്നുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം ആവര്‍ത്തിച്ചെന്നും പലതവണയായി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണാഭരണവും കാറും തട്ടിയെടുത്തെന്നുമാണ് കേസ്.
പ്രതിയായ അന്‍സര്‍ വിവാഹിതനാണ്. 2023 മാര്‍ച്ച് 2 നാണ് പ്രതി അറസ്റ്റിലായത്. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ.മാരായ സുനില്‍ കുമാര്‍, ശ്രീലാല്‍, എ.എസ്.ഐ. സജീഷ് കുമാര്‍, സി.പി.ഒ.മാരായ ജയകുമാര്‍, ശ്രീകാന്ത്, റിജാഷ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. തുടര്‍ന്ന് പ്രധാന കുറ്റകൃത്യങ്ങള്‍ നടന്നത് സിറ്റി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിക്കകമാകയാല്‍ അന്വേഷണം കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















