'പൊലീസുകാർ പലതവണ ഉപദ്രവിച്ചു, ശരീരത്ത് സ്പർശിച്ചു'; അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളോട് അടിച്ച് പൂസായി പോലീസുകാരൻ മോശമായി പെരുമാറി...സംഭവത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷമായി....ഇരുവരും കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ്....

ഒന്നോ രണ്ടോ പേർ ചെയുന്ന തെറ്റിന് മുഴുവൻ പൊലീസിന് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവർത്തികളാണ് ഈ ഇടെയായി പോലീസിന്റെ ഭാഗത്തും നിന്നും ഉണ്ടാക്കുന്നത്. അത് പോലീസ് സേനയ്ക്ക് തന്നെ തല കുനിക്കേണ്ടി വരികയാണ്. വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദമായി പെരുമാറിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീത് ആണ് അറസ്റ്റിലായത്. പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഇന്നലെയായിരുന്നു സംഭവം.മഫ്‌തിയിലായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ചതായാണ് പരാതി. പരീത്, ബൈജു എന്നീ പൊലീസുകാരാണ് സ്‌ത്രീകളോട് മോശമായി പെരുമാറിയത്. തുടർന്ന് വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായിരുന്നവർ തടഞ്ഞു വെയ്ക്കുകയായിരുന്നു. തുടർന്ന് രാമമംഗലം പൊലീസ് സ്ഥലത്ത് എത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.
ഇതിനെത്തുടർന്നാണ് ഇന്ന് രാവിലെ പരീതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസുകാരനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഉദ്യോഗസ്ഥർ മണിക്കൂറുകൾ കസ്റ്റഡിയിൽ തുടർന്നിട്ടും വൈദ്യ പരിശോധന അടക്കമുള്ള തുടർനടപടികൾ പൊലീസ് വൈകിക്കുന്നതായി ആരോപണമുയർന്നിരുന്നു.ഇന്നലെ വൈകിട്ട് ആറോടെ വെള്ളച്ചാട്ടത്തിനു താഴെ നിന്ന യുവതികൾ ഉൾപ്പെടുന്ന സംഘത്തോട് മഫ്ടിയിലായിരുന്ന ഇരുവരും കയർത്തു സംസാരിച്ചു.ഇതിനിടെ ഒരാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതികൾ പ്രതികരിച്ചതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു. അവിടെയെത്തിയ രാമമംഗലം പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. അന്വേഷണം പുരോഗമിക്കുകയാണെന്ന് രാമമംഗലം പൊലീസ് അറിയിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്.
ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമംഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് പൊലീസുകാർ ശ്രമിച്ചത്. പക്ഷെ യുവതികൾ പരാതിയിൽ ഉറച്ചുനിന്നു. രാത്രി തന്നെ വൈദ്യ പരിശോധനക്ക് ഹാജരാക്കി.
https://www.facebook.com/Malayalivartha






















