ഓരോ സീസണിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും നിലപാടും മാറി മാറി കൊണ്ടേ ഇരിക്കുന്നു....കോടിയേരിയുടെ മകൾക്ക് വേണ്ടി ഒരു നയം ...എന്നാൽ പിണറായിക്ക് വേണ്ടി വേറെ നയം....പിണറായി വിജയൻ ആ മര്യാദ കാണിക്കുന്നുണ്ടോ.... എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഉത്തരം ലഭിക്കും..... കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നു...

ഓരോ സീസണിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും നിലപാടും ഇങ്ങനെ മാറി മാറി കൊണ്ടേ ഇരിക്കുമോ...അല്ല ഇപ്പോഴത്തെ കാര്യങ്ങൾ കാണുമ്പൊൾ അങ്ങനെ ആണ് തോന്നുന്നത്. സാധാരണ വീടുകളില്‍ മക്കളെ സംബന്ധിച്ച എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മാതാപിതാക്കൾ ഇടപെടും. അത് ചെലപ്പോ അവരെ സംരക്ഷിക്കുന്ന രീതിയിലുള്ളതാകും. എന്നാലും വേണ്ടില്ല ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തയ്യാറാകും. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും ഇതേ ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. മക്കള്‍ക്കെതിരെയുള്ള ഒരു വിവാദങ്ങളില്‍ നിന്നും അദ്ദേഹം ഒളിച്ചോടിയിരുന്നില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്ക് പറയാനുള്ളത് പറയുമായിരുന്നു. അതായിരുന്നു കോടിയേരിയുടെ അന്തസ്സും മര്യാദയും. അത് ഈ കേരളം കണ്ടിട്ടുള്ളതാണ്. ആരൊക്കെ മറന്നാലും ഉറ്റ സുഹൃത്ത് പിണറായി വിജയൻ അത് മറന്നു കാണുമെന്ന് കരുതുന്നില്ല. എന്നാലിപ്പോൾ പിണറായി വിജയൻ ആ മര്യാദ കാണിക്കുന്നുണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഉത്തരം ലഭിക്കും. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയ സംഭവത്തിലെ പ്രതിരോധ വാദം സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം.
മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്.മകൻ ബിനീഷ് കോടിയേരിയും മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വേറെയാണെന്നും സിപിഎം പാര്‍ട്ടി സംവിധാനം അതിന് പുറത്താണെന്നും സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ കോടിയേരി ബാലകൃഷ്ണൻ എത്തിയത്. പാര്‍ട്ടി നേതൃത്വവും അത് തന്നെ ആവര്‍ത്തിച്ചു. അധികനാൾ പിടിച്ച് നിൽക്കാൻ കോടിയേരിക്ക് കഴിഞ്ഞില്ല. ചികിത്സയുടെ പേരിൽ അവധിയെടുത്ത് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. നിരന്തരം വിവാദ ചുഴിയിലകപ്പെടുന്ന മക്കൾ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിൽ മുതിര്‍ന്ന നേതാക്കളിൽ ചിലര്‍ക്കുണ്ടായിരുന്ന അതൃപ്തിയും പ്രതീക്ഷിച്ച പിന്തുണ പാർട്ടിക്കുള്ളിൽ കിട്ടാത്തതിലെ മനോവിഷമവും കോടിയേരിയുടെ തീരുമാനത്തെ സ്വാധീനിച്ചിരുന്നെന്ന് തുടക്കം മുതൽ വിമർശനമുണ്ടായിരുന്നു. പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന പാര്‍ട്ടിയുടെ മലക്കം മറിച്ചിലാണ് കരിമണൽ മാസപ്പടി വിവാദത്തിലടക്കം ഉണ്ടായത്. "മക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ മക്കൾ അനുഭവിക്കണം. മക്കളുടെ സംരക്ഷണത്തിന് ഞാനോ എന്റെ പാർട്ടിയോ ഉണ്ടാകില്ല" എന്ന് സധൈര്യം പറഞ്ഞ സ കോടിയേരി ബാലകൃഷ്ണനെ ഈ നിമിഷത്തിൽ ഒന്ന് ഓർക്കുന്നത് നല്ലതാണ്.
രോഗാവസ്ഥയിൽ പോലും മക്കളിൽ നിന്ന് അകന്നുപോയി താമസിച്ചു മക്കൾക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയെ ബാധിക്കാൻ പാടില്ലെന്ന് ശാഠ്യം പിടിച്ച കോടിയേരി ബാലകൃഷ്ണനെ ജനങ്ങൾക്ക് നന്നായി അറിയാം.എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ് നടക്കുന്നത് ആക്ഷേപം മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്നപ്പോൾ തന്നെ പ്രതിരോധിക്കാൻ പല പഴുതുകളുണ്ടായി. കൺസൾട്ടൻസിക്ക് കരാറുണ്ടാക്കിക്കൂടെ എന്നും ഇടപാടിൽ സുതാര്യമല്ലാതെ എന്തുണ്ടെന്ന ചോദ്യവും പാർട്ടി നേതാക്കളിൽ നിന്ന് തന്നെ ഉയര്‍ന്നു. മേൽകമ്മിറ്റി ചേരുകയോ വിശദീകരണം തേടുകയോ ചെയ്യും മുൻപേ കേന്ദ്രകമ്മിറ്റി അംഗം മുതൽ സംസ്ഥാന സെക്രട്ടറി വരെ ന്യായീകരണ വാദവുമായി വന്നു. പൊതുസമൂഹത്തോട് മാത്രമല്ല സംസ്ഥാന സെക്രട്ടറിയേറ്റിലോ സംസ്ഥാന സമിതിയിലോ പോലും മുഖ്യമന്ത്രിക്ക് വിവാദം വിശദീകരിക്കേണ്ടിയും വന്നില്ല. സ്വന്തം ഭാര്യ മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ' അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ടല്ലോ, അതിനപ്പുറം ഒന്നും പറയാനില്ലെന്ന്' മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. എന്തൊരു അപഹാസ്യമാണെന്ന് നോക്കൂ. സ്വന്തം ഭാര്യയ്‌ക്കെതിരായ ആരോപണം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന്. മന്ത്രിയോടൊരു ചോദ്യം, അങ്ങെയുടെ ഭാര്യ വീണാ വിജയന്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്? എന്തായാലും സി.പി.എം സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വീണാ വിജയനില്ല.
പിന്നെ പാര്‍ട്ടിക്ക് എങ്ങനെ വീണയുടെ കാര്യത്തില്‍ മറുപടി നല്‍കാനാകും.കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ വിവാദം ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അവര്‍ പ്രായപൂര്‍ത്തിയായി വേറെ കുടുംബമായി താമസിക്കുന്നരാണെന്നും ആയിരുന്നല്ലോ പാര്‍ട്ടി നിലപാട്. എന്നിട്ടും കോടിയേരി മാധ്യമങ്ങളെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണാ വിജയന്റെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയേറ്റിനും എന്തേ ഇത്ര താല്‍പര്യം. അതും പോട്ടെ ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയ്ക്ക് മാസപ്പടി ലഭിച്ചെന്ന രേഖ പുറത്തുവന്നപ്പോള്‍, ഭരണഘടനാ പദവിയിലിരിക്കുന്ന മുഹമ്മദ് റിയാസിന് മറുപടി പറയേണ്ട ഉത്തരവാദിത്തമില്ലേ? അതേക്കുറിച്ച് ചോദിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് അസഹിഷ്ണുതയോടെ പെരുമാറുന്നതെന്തിന്? ഇതെല്ലാം ജനം കാണുന്നുണ്ട്. അഹങ്കാരം അധികനാള്‍ വാഴില്ല, അതാണ് ചരിത്രം. അത് വല്ലപ്പോഴും ഓര്‍മിക്കുന്നത് നല്ലതാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. മണിപ്പൂരിനെ സംബന്ധിച്ച കാര്യത്തിലായിരുന്നു അത്. അതിനെ ഇന്നാട്ടിലെ ജനം സ്വാഗതം ചെയ്യുന്നു.
കാരണം ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണകൂടങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും എതിരെ ആഞ്ഞടിക്കേണ്ടത് ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണ്. സ്വന്തം ഭാര്യയ്ക്ക് ചെയ്യാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനോടും പ്രതികരിക്കണം.അതൊരു ഭര്‍ത്താവിന്റെ മാത്രമല്ല, ജനപ്രതിനിധിയുടെ കൂടെ ഉത്തരവാദിത്തമാണ് മുഹമ്മദ് റിയാസ്. എന്നാൽ ആ ചുമതല പാർട്ടി സെക്രട്ടറിയുടെ തലയിൽ വച്ച് കെട്ടുന്നത് അത്ര നല്ല കാര്യമല്ല. മന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര് ട്രോളുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയത് കൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ക്ക് മന്ത്രിയെ കിട്ടിയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ വിഷയങ്ങളായിരുന്നെങ്കില്‍ മുഹമ്മദ് റിയാസ് ചാടിവീണേനെ. മിത്ത് വിവാദത്തില്‍ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
അതെ ആവേശം തന്നെ ഈ വിഷയത്തിലും കാണിക്കണം എന്നെ പറയാനുള്ളു..നേതൃനിരയാകെ മാസപ്പടി ഡയറിയിൽ നിരന്നതോടെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. എന്തിനു ശബ്ദം ഉയർത്തിയ മാത്യു കുഴൽ നടന്റെ അവസ്ഥ കണ്ടോ ഇപ്പോൾ . മകൾ നൽകിയ ഓർഡർ ആണോ പിണറയി കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് .മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് ആരോപണം.നികുതിവെട്ടിപ്പ് ആരോപണങ്ങളെ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല. ചിന്നക്കനാലിൽ വീടും സ്ഥലവും ഉണ്ട്. ഇതിന്റെ രേഖകൾ എല്ലാം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വിശദമായ മറുപടി നാളെ തിരുവനന്തപുരത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha






















