Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സംസ്ഥാനത്ത് ഇനി വരാൻ പോകുന്നത്... രണ്ടുമാസവും മഴ കുറയും; വരൾച്ച വരാം, വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും...ലോഡ്ഷെഡിങ് ഒഴിവാക്കാനായി കൂടിയ നിരക്കിൽ ബോർഡിന് വൈദ്യുതി വാങ്ങേണ്ടിവരും....അപായ സൂചന..മുന്നറിയിപ്പ് എത്തി...

16 AUGUST 2023 01:16 PM IST
മലയാളി വാര്‍ത്ത

ഇത്രയും കാലം മഴ എന്ന് കുറയും മഴ എന്ന് കുറയും എന്നായിരുന്നു. എന്നാൽ ഇനി മഴ ഈ അടുത്ത കാലത്തേക്കൊന്നും തിരിഞ്ഞു നോക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലെന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന. അടുത്ത രണ്ടു മാസങ്ങളിൽ സംസ്ഥാനത്തു കാര്യമായി മഴ പെയ്യാൻ സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷകർ. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. മഴ ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഒഴിവാക്കാനായി കൂടിയ നിരക്കിൽ ബോർഡിന് വൈദ്യുതി വാങ്ങേണ്ടിവരും. അണക്കെട്ടുകളിൽ നിലവിൽ ശരാശരി 37% വെള്ളമേയുള്ളൂ. ജൂൺ–സെപ്റ്റംബർ മാസങ്ങളിലെ മഴയിലൂടെയാണു സാധാരണ മേയ് വരെ ആവശ്യമായ വൈദ്യുതിക്കു വെള്ളം ലഭിക്കുന്നത്. എന്നാൽ ഇത്തവണ ജൂൺ മുതൽ ഇന്നലെ വരെ 44% കുറവാണ് ലഭിച്ച മഴ. ഈ മാസം കഴിയുന്നതോടെ കുറവ് 60% ആകാനാണു സാധ്യത. ഇന്നലെ വരെ 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിനു പകരം കിട്ടിയത് 87.7 സെ.മീ മാത്രം. മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണെന്നു നിരീക്ഷകർ അറിയിച്ചു.. എന്നാൽ ഇത്തവണ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10% മാത്രമാണ് പെയ്തത്.

വരും ദിവസങ്ങളിൽ ബാക്കി 90% ലഭിക്കില്ലെന്നും ഉറപ്പായി. സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാവില്ല.2016ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിടേണ്ടി വന്നേക്കാമെന്നാണു സൂചനകൾ.ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസത്തെ കാലവർഷത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ആകെ 173.6 സെന്റിമീറ്റർ ലഭിച്ചു. ഇത്തവണ അതിനു പോലും സാധ്യത ഇല്ല.'കാലവർഷത്തിലെ കുറവു നികത്തുന്ന മഴ സെപ്റ്റംബർ വരെ ലഭിച്ചേക്കില്ല. മഴ ഏറ്റവും കുറവ് ലഭിച്ച ഓഗസ്റ്റ് ആവും ഇത്തവണത്തേത്. വലിയ വരൾച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒക്ടോബർ–ഡിസംബർ കാലത്ത് അണക്കെട്ടുകൾ നിറയാവുന്ന തുലാവർഷം ലഭിക്കില്ല.' - രാജീവൻ എരിക്കുളം കാലാവസ്ഥാ നിരീക്ഷകൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്. ഓഗസ്റ്റ് പകുകിയായിട്ടും ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്.

 

സെപ്‌തംബറിൽ സാധാരണ അധികം മഴ ലഭിക്കാറില്ല. ഇപ്രാവശ്യവും ഇതിന് മാറ്റാൻ വരാൻ സാദ്ധ്യതയുണ്ടാകില്ല. 2016നേക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിട്ടേക്കാം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ സാധാരണയായി 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 173.6 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ അത്രപോലും മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

 

ഇങ്ങനെപോയാൽ വരുംമാസങ്ങളിൽ സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണവിഭാഗം കാലാവസ്ഥാ വിദഗ്ദ്ധൻ കെ രാജീവൻ മുന്നറിയിപ്പ് നൽകി.പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽ നിനോ, കാര്യമായ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തത്, തീരത്ത് കാലവർഷക്കാറ്റിന്റെ കുറവ് എന്നിവയാണ് മഴ കുറഞ്ഞതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത്. അതേസമയം, സെപ്തംബറിൽ കേരളത്തിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്‌ബീറ്റ് വെതർ പ്രവചിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends