വീണയ്ക്ക് മുന്നേ റിയാസും പിണറായിയും അകത്താകും! കട്ടക്കലിപ്പിൽ ഗവർണർ... കേന്ദ്ര സംഘം ഇറങ്ങി.. വീണാ വിജയനെതിരെ ഇഡി

മാസപ്പടി ഇനത്തിൽ വീണാ വിജയൻ പണം കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് സിഎംആർഎൽ വീണയ്‌ക്ക് പണം നൽകിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകൾ ഗുരുതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുകൾ ഗുരുതരമാണെന്നാണ് മനസിലാകുന്നതെന്നും ഗവർണർ പറഞ്ഞു.
വീണ വിജയന് മാസപ്പടി ലഭിച്ചത് സംസ്ഥാന സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ നിന്ന്. കരിമണൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ സർക്കാർ നോമിനിയുമുണ്ട്. മാസപ്പടി വാങ്ങിയതിൽ വീണക്ക് പുറമേ മുഖ്യമന്ത്രിക്കും, മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ സംസ്ഥാന വിജിലൻസിന് സാധിക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാദ്ധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ കൂടിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് വിശദീകരണം തേടണോയെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ടെന്നും ഗവർണർ പ്രതികരിച്ചു.
1989 ൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് സി.എം.ആർ.എൽ കമ്പനി പ്രവർത്തനമാരംഭിക്കുന്നത്. 1994 ൽ കെ.എസ്.ഐ.ഡി.സി, സി.എം.ആർ.എല്ലിന്റെ ഓഹരി പങ്കാളിയായി. അന്നുമുതൽ ഇങ്ങോട്ട് സി.എം.ആർ.എൽ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി.സിയുടെ നോമിനിയുണ്ട്.
ഇതേ കമ്പനിയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ നൽകിയത്. വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം.
വീണയുടെ പിതാവും ഭർത്താവും പൊതുസേവകരുടെ പരിധിയിൽ വരുന്നതുകൊണ്ട്, പണം കൈപ്പറ്റിയതിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം എന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസഫലി പറഞ്ഞു. വീണയ്ക്കൊപ്പം മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാം എന്നാണ് ആസഫലിയുടെ വാദം.
അഴിമതി നിരോധന നിയമം അനുസരിച്ചുള്ള എല്ലാ കുറ്റങ്ങളും 2002ലെ പണം വെളുപ്പിക്കൽ നിയമം അനുസരിച്ച് ഷെഡ്യൂൾഡ് കുറ്റങ്ങളാണ്. അതുകൊണ്ടുതന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനടക്കും വിഷയത്തിൽ ഇടപെടാം എന്നാണ് ആസഫലിയുടെ അഭിപ്രായം. എന്നാൽ അത് അനുസരിച്ച് ഇപ്പോൾ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷമായി മാസപ്പടി ഇനത്തിൽ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്. വീണയും സിഎംആറലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തർക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം.
വീണയും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി 2016 ഡിസംബറിൽ ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾ ലഭിക്കാൻ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്വെയർ സേവനങ്ങൾ ലഭിക്കുന്നതിനായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി.
2017-2020 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇത് നിയമവിരുദ്ധ പണം ഇടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ഇതിൽ 55 ലക്ഷം രൂപ വീണയ്‌ക്ക് മാത്രമായി കമ്പനി നൽകിയതാണ്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിംഗ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ മൊഴി നൽകി. ഈ മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയമാണ്. എന്നാൽ, വീണയ്‌ക്കും കമ്പനിക്കും വേണ്ടി നടത്തിയ പണമിടപാട് നിയമവിരുദ്ധമാണെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















