പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ...റിയാസിന്റെ വയർ നിറച്ച് കൊടുത്തു; സിനിമനടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട....ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് താൻ...വിളക്കിൽ എടുക്കരുത്...

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല.. സിനിമ താരമെന്ന പരിഗണന വേണ്ട. കേരള നിയമസഭയിലെ സീനിയർ എംഎൽഎയാണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു..നടുക്കുന്ന് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്.‘മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയര്‍ ആയിട്ടുള്ള എംഎല്‍എ, കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വം ആള്‍ക്കാരെയുള്ളു. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും നാലെ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്.
അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമനടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല.പക്ഷെ ജി.സുധാകരന്‍ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്.ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങള്‍ തരുന്നുണ്ട്. രവീന്ദ്രന്‍ മാഷിനെയും പ്രത്യേകം ഓര്‍ക്കുന്നു.അദ്ദേഹം ഒരു പാട് സ്കൂളുകള്‍ക്ക് പണം തന്നു. വലിയൊരു ഉണര്‍വ് വിദ്യാഭ്യാസ രംഗത്ത് അന്നുണ്ടായി. സത്യം എവിടെയാണെങ്കിലും പറയണം. ഇപ്പോ കിട്ടിയ രണ്ട് റോഡും വെട്ടിക്കവല ബ്ലോക്കിലാണ്. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറ് മീറ്റര്‍ റോഡ് പോലും അനുവദിച്ചിട്ടില്ല’- ഗണേഷ് കുമാര്‍ പറഞ്ഞു. സ്വന്തം ഭാര്യയ്ക്ക് ചെയ്യാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനോടും പ്രതികരിക്കണം.
അതൊരു ഭര്‍ത്താവിന്റെ മാത്രമല്ല, ജനപ്രതിനിധിയുടെ കൂടെ ഉത്തരവാദിത്തമാണ് മുഹമ്മദ് റിയാസ്. സ്വന്തം ഉത്തരവാദിത്തം മറന്നു കൊണ്ട് മറ്റ് ഭരണകര്‍ത്താക്കളുടെ മേല്‍ കുതിരകയറുമ്പോള്‍ ജനം അതിന് വലിയ വിലകൊടുക്കില്ലെന്ന കാര്യം കൂടി മന്ത്രി അങ്ങൂന്ന് മനസ്സിലാക്കണം. ഭാര്യയ്‌ക്കെതിരായ വിവാദം നാട്ടിലാകെ പാട്ടായിട്ട് ദിവസം കുറച്ചായി. മന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര് ട്രോളുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയത് കൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ക്ക് മന്ത്രിയെ കിട്ടിയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ വിഷയങ്ങളായിരുന്നെങ്കില്‍ മുഹമ്മദ് റിയാസ് ചാടിവീണേനെ. മിത്ത് വിവാദത്തില്‍ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മലക്കംമറിഞ്ഞിട്ടും സൂപ്പര്‍ സെക്രട്ടറിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കസര്‍ത്ത് നടത്താന്‍ റിയാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha






















