Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിജിലൻസിനെ വിരട്ടി ആരിഫ് മുഹമ്മദ് ഖാൻ... വീണയെ പൊക്കാനുള്ള ജീപ്പ് ക്ലിഫ് ഹൗസിലേക്ക്? ​ഗവർണറുടെ പൂഴിക്കടകൻ

16 AUGUST 2023 01:42 PM IST
മലയാളി വാര്‍ത്ത

വീണ്ടും സർക്കാർ-ഗവർണർ ഏറ്റുമുട്ടലിനു വഴി തുറന്നിരിക്കുകയാണ് മാസപ്പടി വിവാദം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർ സ്വകാര്യ സ്ഥാപനത്തിൽനിന്നു മാസപ്പടി ​കൈപ്പറ്റിയെന്ന ആരോപണം പരിശോധിക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.

പരാതിയുടെ പകർപ്പ് ഗവർണറടക്കമുളളവർക്കും നൽകിയിട്ടുണ്ട്. '' പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. കണ്ടെത്തലുകൾ ഗുരുതരമാണെന്നു മാധ്യമങ്ങളിൽ കൂടി മനസിലാക്കുന്നു. ഇതു ഗൗരവത്തോടെയാണു കാണുന്നത്. തിരുവനന്തപുരത്തെത്തി എന്താണു സംഭവിച്ചതെന്നു വിശദമായി അറിയാൻ ശ്രമിക്കും. മുഖ്യമന്ത്രിയോടു വിശദീകരണം തേടുന്നതു പിന്നീടു തീരുമാനിക്കും.'' എന്ന് ഗവർണർ പറഞ്ഞിരുന്നു.

സി.എം.ആർ.എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായ നികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിറക്കിയ ഉത്തരവ് സഹിതമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആ ഉത്തരവിൽ പേര് പരാമർശിക്കുന്ന രാഷ്ട്രീയ നേതാക്കൾ, വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.

സി.എം.ആർ.എല്ലിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വീണയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടു. വിജിലൻസ് ഡയറക്ടർ തുടർ നടപടിയെടുത്തില്ലായെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽനിന്ന് മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ലഭിച്ചെന്ന വിവാദത്തിൽ മറുപടി പറയാതെ അവഗണിക്കാൻ തന്നെയാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രിയുടെ മകളുടെ വിഷയത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ വാദം.

ഗവർണറുടേത് അധികാരപരിധി വിട്ടുള്ള നടപടിയാണെന്നും അവർ വിലയിരുത്തുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നു പാർട്ടിയിൽ ധാരണയായി. രാവിലെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടെങ്കിലും മാസപ്പടി സംബന്ധിച്ച ചോദ്യത്തിൽ പ്രതികരിച്ചില്ല.

വീണയ്‌ക്കെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. രണ്ടു കമ്പനികൾ തമ്മിൽ ഒപ്പുവച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതു സേവനത്തിനാണു പണം െകെപ്പറ്റിയതെന്ന ചോദ്യത്തിന്, അതു കമ്പനിയാണു പറയേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി.

പൊതുപ്രവർത്തകർ സ്വാർത്ഥ നേട്ടങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാകരുതെന്നു ഗവർണർ തൃശൂരിൽ പറഞ്ഞു. സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനമാണു പൊതുപ്രവർത്തകർ നടത്തേണ്ടത്. അതിനായി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടിവന്നാൽ അതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മാസപ്പടി ചർച്ചയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽനിന്ന് മാറിനിൽക്കാൻ നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദേശം നൽകി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പാർട്ടി പ്രതികരിച്ച് വിഷയം സജീവമാക്കേണ്ടെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം ഉയർന്നു.

വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുടെ പേര് പുറത്തുവന്നതിനാൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. നിയമസഭയിൽ വിഷയം ഉന്നയിക്കപ്പെട്ടില്ല. മാത്യു കുഴൽനാടൻ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ ഇടപെട്ടു നിയന്ത്രിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സഭ പിരിഞ്ഞതിനാൽ മാസപ്പടി സഭയിൽ പിന്നീട് ഉന്നയിക്കാനായില്ല.

ഉപതിരഞ്ഞെടുപ്പിനുശേഷം വിഷയം സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിലും വീണ നികുതി വകുപ്പിനു നൽകിയ രേഖകളിലും സിഎംആർഎൽ നൽകിയ പണത്തിന്റെ കണക്കുകളില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. ഇതിനും പാർട്ടിയോ വീണയോ മറുപടി നൽകിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends