സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണറുടെ വക വമ്പൻ വിരുന്ന്; വൈകീട്ട് രാജ്ഭവനിൽ വച്ചായിരുന്നു വിരുന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി അടക്കമുള്ളവർ പങ്കെടുത്തു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവർണറുടെ വക വമ്പൻ വിരുന്ന്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൗരപ്രമുഖർക്കും അടക്കം വിരുന്നൊരുക്കിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈകീട്ട് രാജ്ഭവനിൽ വച്ചായിരുന്നു വിരുന്ന് നടന്നത്.
വിരുന്നിൽ പങ്കെടുത്തത് ആരൊക്കെയാണെന്ന് നോക്കാം; മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി ഡോ.വി. വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, കെ.ആർ. ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ, കലക്ടർ ജെറോമിക് ജോർജ്, ലോകായുക്ത സിറിയക് ജോസഫ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ, വനം വന്യജീവി വകുപ്പു മേധാവി ഗംഗാ സിങ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഗവർണറുടെ ഭാര്യ രേഷ്മ, മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവരടക്കം പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച അറ്റ് ഹോമിൽ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും മന്ത്രിമാർ എല്ലാവരും എത്തിയിരുന്നില്ല .
മാത്രമല്ല ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഓണം ഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല. മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ലായിരുന്നു ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത് .
https://www.facebook.com/Malayalivartha






















