മുന്നോട്ടുവച്ച കാല് പിന്നോട്ട് വയ്ക്കില്ല; വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട; താൻ പേടിക്കുന്നില്ല; വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുതന്നെ പോകുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചത്. എന്നാൽ ഇന്ന് പുറത്ത് വന്ന മറ്റൊരു വിവരം ഈ വിഷയത്തിൽ മാത്യു കുഴൽ നാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഉണ്ടെന്നാണ് .
ആ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു;-ഇനിയങ്ങോട്ട് യുദ്ധം എന്നായിരുന്നു മാത്യു കുഴൽ നാടൻ പ്രതികരിച്ചത് . മുന്നോട്ടുവച്ച കാല് പിന്നോട്ട് വയ്ക്കില്ലെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു . വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട, താൻ പേടിക്കുന്നില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുതന്നെ പോകുമെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. തനിക്കെതിരെ വിജിലൻസ് കേസ് ഉണ്ടാകുമെന്ന ആ നീക്കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുണ്ട് . കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യതയുള്ളത് .
മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















