കള്ളൻ കപ്പലിലോ? പിണറായിക്ക് പണി വയ്ക്കുന്നവർ എ.കെ.ജി സെൻററിൽ...

രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് എംവി ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ, സി പി എം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്കുള്ള മറുപടി അദ്ദേഹം പൊതുവേദിയിൽ തട്ടി മൂളിക്കുകയായിരുന്നു.
കോടിയേരിയുടെ മക്കളുടെ കാര്യവും ഗോവിന്ദൻ പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉണ്ടായ വേളയിൽ. തന്നെ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തു. ഇവിടെ മകൾക്കെതിരെ ആരോപണം ആവർത്തിക്കപ്പെട്ടിട്ടും പിണറായി അവധിയെടുക്കാനോ രാജിക്കോ തയ്യാറായില്ല. റിയാസിൻ്റെ തിരഞ്ഞെടുപ്പ് പത്രികയിൽ ഭാര്യവീണക്ക് കിട്ടിയതായി പറയപ്പെടുന്ന മാസപ്പടി ചൂണ്ടിക്കാണിക്കാൻ തരമില്ല. ഇത്തരം കാര്യങ്ങൾ സാധാരണ മറച്ചു വയ്ക്കാറാണ് പതിവ്. എന്നാൽ വീണക്ക് മാസപ്പടി ലഭിച്ചതായി ആദായ നികുതി വകുപ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട് ഈ സാഹചര്യത്തിൽ ഭാര്യയുടെ വരുമാനമായി ഇക്കാര്യം ചൂണ്ടിക്കാണിക്കാനുള്ള ധാർമ്മിക ബാധ്യത റിയാസിനുണ്ട്. എന്നാൽ റിയാസ് അത് പാലിച്ചില്ല. ഇത് സാമ്പത്തിക നിയമപ്രകാരം തെറ്റാണ്. എന്നാൽ തെറ്റ് ചൂണ്ടി കാണിക്കേണ്ടിയിരുന്നത് യു.ഡി.എഫ്. നേതാക്കളാണ്.എന്നാൽ പാർട്ടി സെക്രട്ടറിയാണ് ഇവിടെ റിയാസിനെതിരെ സംസാരിക്കുന്നത്. അതേസമയം, കോഴിക്കോട് മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.
മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. മന്ത്രിയുടെ മുഖത്ത് തന്നെ ജാള്യം പ്രകടമായിരുന്നു. മന്ത്രിയുടെ ശരീരഭാഷയിൽ നിന്നു തന്നെ അദ്ദേഹം അനുഭവിക്കുന്ന വേദനയും കാണാമായിരുന്നു. നിർക്കോലി കടിച്ചാലും വിഷം എന്നതുപോലെയാണ് എം.എ ബേബിയുടെ കാര്യം. യാതൊരു പ്രകോപനവുമില്ലാതെ ബേബിയും പിണറായിയെ അനുകൂലിച്ച് രംഗത്തെത്തി. ബേബി പിണറായിയുടെ ഒന്നാം നമ്പർ ശത്രുവാണ്. വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്ത് എത്തിയത് അപ്രതീക്ഷതമായാണ്. വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്.മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപം.വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു .
വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനാവുകയാണ് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ വിവാദം അവഗണിച്ചുവിടുകയാണ് റിയാസും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വാർത്താകുറിപ്പിനപ്പുറം ഇനി ഒന്നുമില്ല. ചോദ്യം ഉയർന്നാൽ വാർത്താസമ്മേളനം നിർത്തും, ക്ഷോഭിച്ച് ഒഴിഞ്ഞുമാറും അവഗണിക്കും..മാസപ്പടി അവഗണിച്ചുവിടാം എന്ന രാഷ്ട്രീയലൈൻ ആവർത്തിക്കുന്നു പാർട്ടിനേതാക്കളും മന്ത്രിമാരും. വീണക്ക് കിട്ടിയ പണം റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യം അടക്കം ഉയരുമ്പോഴും മറുപടി ഇല്ല .
തൊട്ടാൽ പൊള്ളുമെന്നതിനാൽ സിപിഎം അവഗണിക്കുമ്പോൾ ഏറ്റുപിടിക്കാതെ യുഡിഎഫിന്‍റെ കയ്യയച്ച സഹായം തുടരുകയാണ്. നിയമസഭയിൽ സാങ്കേതിക കാരണം ഉയർത്തി അടയന്തിരപ്രമേയം ഉന്നയിക്കാതെ വിട്ട യുഡിഎഫ് പുതുപ്പള്ളിയിൽ പോലും മാസപ്പടി ഉയർത്തുന്നില്ല. സർക്കാറിനെതിരായ വിധിയെഴുത്ത് കൂടിയാകും പുതുപ്പള്ളി എന്ന് പറയുമ്പോൾ ഇന്നലെ കൺവെൻഷനിൽ ഒരുനേതാവു പോലും മാസപ്പടി പറഞ്ഞില്ല. പണം വാങ്ങിയ മുന്നണി നേതാക്കളുടെ പേരുകളാണ് ആഞ്ഞടിക്കേണ്ട യുഡിഎഫിനെ പിന്നോട്ടടിപ്പിക്കുന്ന ഘടകം രാഹുൽ ഗാന്ധിയാണ്. ഡൽഹിയിൽ ഇവരെല്ലാം ഒന്നാണ്. പിണറായിക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ യു.ഡി.എഫ് നേതാക്കൾക്ക് സഹിക്കാൻ കഴിയാത്തത് അതാണ്. 2024 ൽ കേന്ദ്രത്തിൽ ഭരണം പ്രതീക്ഷിക്കുന്ന ഇന്ത്യ കക്ഷികൾക്ക് സ്വപ്നങ്ങളെല്ലാം വിഫലമാകുമെന്ന് അറിയാമെങ്കിലും അവർ വെറുതെ പ്രതീക്ഷിക്കുകയാണ്.
മാത്യു കുടൽ നാടൻ മാത്രമാണ് വീണാ വിജയന് എതിരെ സംസാരിക്കുന്നത്. അതിനുള്ള മറുപടി അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. മാത്യു കള്ളപ്പണം വെളുപ്പിച്ചെന്നാണ് സി പി എം കണ്ടെത്തിയിരിക്കുന്നത്. ഇത്രയും കാലം ഇങ്ങനെയൊരു കണ്ടെത്തൽ ഉണ്ടായിട്ടില്ല. അഭിഭാഷകനായി 12 വർഷം മാത്രം പരിചയമുള്ള മാത്യുവിന് വക്കീൽ ജോലിയിൽ നിന്ന് 23 കോടി എങ്ങനെ കിട്ടിയെന്നാണ് പാർട്ടിയുടെ സംശയം.2021 മാർച്ച് 18 ന് രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത റിസോർട്ടിൻ്റെ പ്രമാണത്തിലെ വില തെറ്റായി രേഖപ്പെടുത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ മുൻനിര അഭിഭാഷകർക്കൊന്നുമില്ലാത്ത സെറ്റപ്പാണ് മാത്യുവിന് ഉള്ളതെന്നാണ് സിപിഎം ആക്ഷേപം. ഇവർക്ക് മാത്യുവിനെ കുറിച്ച് അറിയാത്തതുെകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഏതായാലും വീണ വായിക്കാതായതോടെ സതീശനും സംഘവും രക്ഷപ്പെട്ടു.
ഗവർണർ നടത്തിയ സത്കാരത്തിൽ പിണറായി പങ്കെടുത്തതും വ്യക്തമായ രാഷ്ട്രീയ സൂചനയാണ്. തൻ്റെ പാർട്ടിയിൽ ഉള്ളവരെക്കാൾ ഇപ്പോൾ പിണറായിക്ക് വിശ്വാസം ഇതര കക്ഷികളിൽ ഉള്ളവരെയാണ്. കോൺഗ്രസും ബിജെപിയും തന്നെ ചതിക്കില്ലെന്ന് പിണറായി കരുതുന്നു. മകൾക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ഇടപെടാത്ത പ്രതിപക്ഷ നേതാക്കളോട് പിണറായിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. മാത്യുവിനെ അദ്ദേഹം എന്നേ ഉപേക്ഷിച്ച് കഴിഞ്ഞു.ചെമ്മീൻ ചാടിയാൽ ചട്ടിയോളം മാത്രമെന്ന് പിണറായിക്ക് അറിയാം.
https://www.facebook.com/Malayalivartha






















