ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് സഹായകമാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തി; സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയായ 17കാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു

അത്യന്തം വേദനാജനകമായ വാർത്തയാണ് പങ്കു വയ്ക്കാനുള്ളത്. 17കാരി ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് സഹായകമാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയൻ - രാധിക ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു പെൺകുട്ടി.
ആളുകൾ നോക്കി നിൽക്കവെ ക്ഷേത്ര കുളത്തിൽ ചാടുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു ഈ സംഭവമുണ്ടായത് .ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു . പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . പ്ലസ്ടു പഠനം കഴിഞ്ഞ് എൽ.എൽ.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടി .
കുളക്കടവിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിൽ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നുവെന്നാണ് പെൺകുട്ടി എഴുതിയിരുന്നത് .ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വിൽക്കും’ എന്നായിരുന്നു വിഷ്ണുപ്രിയ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















