ക്ഷണിച്ച് കസേരയിലിരുത്തിയ കവിയെ പിണറായി പിടിച്ച് പുറത്താക്കും; സച്ചിദാനന്ദന് പിന്നാലെ ഇടതു ബുദ്ധിജീവികൾ ഉൾപ്പെട്ട, സാംസ്കാരിക പ്രവർത്തകർ പിണറായി സർക്കാരിനെതിരെ രംഗത്തെത്തി.... മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തില്‍ വന്നാൽ പാർട്ടി നശിക്കുമെന്നുള്ള മുന്നറിയിപ്പും....

പാർട്ടിയെ നാശത്തിൽനിന്നു തടയാനായി മൂന്നാം തവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർഥിക്കണമെന്ന് സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റു സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണ്. പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. പോലീസുകാർക്കിടയിൽ ആർ എസ് എസുകാരുണ്ടെന്ന ആരോപണം അതീവ ഗുരുതരമാണ്.
സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകത്തിൽ സർക്കാരിന്റെ ലോഗോ വന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും സച്ചിദാനന്ദൻ പ്രതികരിച്ചു. പബ്ലിഷിങ് വിഭാഗത്തിലെ ഒരാളുടെ താൽപര്യപ്രകാരമാണ് അത്തരത്തിൽ സംഭവിച്ചത്. ഭരണപരമായ കാര്യങ്ങൾ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ അദ്ദേഹം പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വ്യക്തിപരമായി എനിക്ക് യോജിപ്പില്ലാത്ത കാര്യമാണ് സംഭവിച്ചത്. കോപ്പികൾ പ്രിന്റ് ചെയ്തുപോയതിനാൽ പുസ്തകം പിൻവലിക്കാനുമാകില്ല. സർക്കാർ ഇത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് രണ്ട് മന്ത്രിമാർ പ്രതികരിച്ചതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതും അമ്പരപ്പ് ഉളവാക്കി. .സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപണം ഉണ്ടായിട്ടില്ല.ഉചിതമായ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. അതു നിർവ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ ഒഴിഞ്ഞു നിൽക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം ഇതാണ്.
ഇൻകംടാക്സ് ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന്റെ സി എം ആർ എല്ലിനെതിരായ വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയിലിനെക്കുറിച്ചും നടത്തിയ പരാമർശവും കണ്ടെത്തലും ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. വെറും ആരോപണമല്ല, ഇൻകം ടാക്സ് റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിൽ തെളിഞ്ഞ കാര്യങ്ങളാണ് ബോർഡിന്റെ വിധിയിൽ കാണുന്നത്.ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായി എന്നു വ്യക്തം. അതു ബോധപൂർവ്വമായ കുറ്റകൃത്യമായിരുന്നു എന്നു കരുതാൻ കേരളീയ ജനാധിപത്യ ബോധത്തിനു കനത്ത ഞെട്ടലോടെ മാത്രമേ സാധിക്കൂ. അതിനാൽ, ഉചിതമായ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. അതു നിർവ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ ഒഴിഞ്ഞു നിൽക്കണം. ജനാധിപത്യ ധാർമ്മികതയും നീതിബോധവും അത് ആവശ്യപ്പെടുന്നുണ്ട്.
വിഷയം മാദ്ധ്യമങ്ങളിൽ ചർച്ചയായതിനു ശേഷം ഒരുതരത്തിലുള്ള വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ദീർഘമായ മൗനം കുറ്റകരമായേ കാണാൻപറ്റൂ. പൗരസമൂഹത്തോടു മുഖ്യമന്ത്രിക്കും സർക്കാറിനുമുള്ള ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല. ഇന്ററിംഗ് ബോർഡിന്റെ റിപ്പോർട്ടിൽ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പരാമർശിക്കുന്നുണ്ട്. അവർ കോഴ കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാറിനു ബാദ്ധ്യതയുണ്ട്. താൻ വീണുകിടക്കുന്ന,അഴിമതിയുടെ കയത്തിൽതന്നെ പ്രതിപക്ഷവും വീണു കാണുന്നതിന്റെ ആനന്ദത്തിലാവണം മുഖ്യമന്ത്രി. അതിനാൽ വലിയ എതിർപ്പുകൂടാതെ പ്രശ്നം മറവിയിൽ ലയിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടാവണം. എന്നാൽ നീതിബോധമുള്ള ഒരാൾക്കും അതിനു കൂട്ടുനിൽക്കാൻ കഴിയില്ല. ആവശ്യമായ അന്വേഷണം കൂടിയേ കഴിയൂ. അതുണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
യു കെ കുമാരൻ,ബി രാജീവൻ,എം എൻ കാരശ്ശേരി,കൽപ്പറ്റ നാരായണൻ ,അപ്പുക്കുട്ടൻ വള്ളിക്കുന്ന്,സാവിത്രി രാജീവൻ,കെ സി ഉമേഷ്ബാബു ,വി എസ് അനിൽകുമാർ,സി ആർ നീലകണ്ഠൻ,ഉമർ തറമേൽ,സിദ്ധാർത്ഥൻ പരുത്തിക്കാട്,ആർടിസ്റ്റ് ചന്ദ്രശേഖരൻ ,ആസാദ്,കെ കെ സുരേന്ദ്രൻ,പി ഇ ഉഷ,ഡി പ്രദീപ്കുമാർ,കെ എസ് ഹരിഹരൻ.ശാലിനി വി എസ്,എൻ പി ചെക്കുട്ടി,വി കെ സുരേഷ്,എം സുരേഷ്ബാബു,ജ്യോതി നാരായണൻ,ജലജ മാധവൻ,എൻ വി ബാലകൃഷ്ണൻ,ദീപക് നാരായണൻ,രവി പാലൂർ
വേണുഗോപാലൻ കുനിയിൽ,ജോസഫ് സി മാത്യു എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇവരിൽ ഏറ്റവുമധികം ഉള്ളത് ഇടതുബുദ്ധിജീവികളാണ്.ഇടത് സർക്കാരിനെ എല്ലാ കാലത്തും നില നിർത്തുന്നത് സാംസ്കാരിക പ്രവർത്തകരാണ്. ഇടതു പക്ഷത്തിൻ്റെ അടിത്തറ സാംസ്ക്കാരിക ലോകമാണ്. ഇടതു മുന്നണി എന്നൊക്കെ ബുദ്ധിമുട്ടിൽ ആയിട്ടുണ്ടോ അന്നൊക്കെ അവരെ സഹായിക്കാൻ എത്തിയിട്ടുള്ളത് സാംസ്കാരിക പ്രവർത്തകരാണ്. സച്ചിദാനന്ദനെ നീക്കിയാൽ അത് ദേശീയ തലത്തിൽ തന്നെ കോളിളക്കമുണ്ടാക്കും.അന്തർ ദേശിയ തലത്തിൽ പ്രശസ്തനാണ് സച്ചിദാനന്ദൻ. അദ്ദേഹം പിണറായി നേരിട്ട് ക്ഷണിച്ചു കൊണ്ടുവന്നാണ് സാഹിത്യ അക്കാദമി അധ്യക്ഷനാക്കിയത്. അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഇഡി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്. മാസപ്പടി വിവാദം ഒതുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. . മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
വിഷയം സഭയിലുന്നയിക്കാൻ ചട്ടപ്രശ്നം ഉണ്ടെന്നാണ് വിഡി സതീശൻ പറഞ്ഞത്. അങ്ങനെയല്ലെന്ന് എകെ ബാലൻ പ്രതികരിച്ചു. ഇതിൽ നിന്നെല്ലാം വിഷയത്തിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുനർജ്ജനി തട്ടിപ്പിൽ ഒരന്വേഷണവും നടക്കുന്നില്ല. ലൈഫ് മിഷനേക്കാൾ വലിയ തട്ടിപ്പാണ് പുനർജ്ജനിയിൽ നടന്നത്. വിദേശത്ത് നിന്ന് പണം പിരിച്ച് വകമാറ്റുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ എല്ലാം അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ പുനർജ്ജനി തട്ടിപ്പ് മാത്രം പൂഴ്ത്തിയത് എന്തിനാണ്? മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ മ്ലേച്ഛമായ കൂട്ട്കെട്ടാണ്. മാസപ്പടി വിവാദം ഒതുക്കിയത് സതീശനും കമ്പനിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.ബി ജെ പിയും കേന്ദ്ര സർക്കാരും പിണറായിക്കെതിരെ നീങ്ങുമ്പോഴാണ് ഇടതു ബുദ്ധിജീവികളും അദ്ദേഹത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇടതുപക്ഷം തന്നെ പിണറായിയുടെ അന്ത്യം ആഗ്രഹിക്കുന്നതിൻ്റെ തെളിവാണ് ഇത്. ഇതിനിടയിൽ ജി.ശക്തിധരൻെറ ജനശക്തി മാസികയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി. ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാൺ എന്നാണ് ശക്തിധരൻ പറയുന്നു. ഞങ്ങൾ നാളത്തെ പകൽ കൊണ്ട് ഈ ജന്മവാർഷിക ഓണപ്പതിപ്പിന്റെ ജോലികൾ പൂർത്തിയാക്കണമെന്ന് കരുതിയതാണ്.പക്ഷെ ഞങ്ങൾക്ക് പരസ്യം നല്കിക്കൂടെന്ന് സ്വകാര്യസ്ഥാപനങ്ങളോട് കർക്കശനിർദേശം കൊടുത്തിരിക്കുന്നത് അറിയാൻ വളരെ വൈകിപ്പോയതുകൊണ്ടു ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സത്യമാണ്. പക്ഷെ ഞങ്ങൾ അതു അതിജീവിക്കും. അത് അതിജീവിച്ചേ മതിയാകൂ.എന്തായാലും മുഖ്യമന്ത്രി നേരിട്ട് അങ്ങിനെ ചെയ്തുവെന്ന് വിശ്വസിക്കാതിരിക്കാനാണ് എനിക്ക് ഇഷ്ടം.അദ്ദേഹത്ത ചുറ്റിപ്പറ്റി നിൽക്കുന്ന പ്രത്യേകിച്ചും പി ശശിയും പി എം മനോജും അടക്കമുള്ള കാളികൂളിസംഘത്തിന്റെ ഉപദേശമായിരിക്കാം ഇതിനു പിന്നിലെന്ന് ശക്തിധരൻ പറയുന്നു. ദേശാഭിമാനിയിൽ പത്രാധിപന്മാർ തെരുവിൽ ചൂടപ്പം പോലെ പത്രം വിറ്റ് നടന്ന ഒരു യുഗം ആരംഭിച്ചത് എറണാകുളം ബ്രോഡ്‌വേയിൽ എന്റെ നേതൃത്വത്തിലായിരുന്നു.അക്കാലത്തെ ബ്രോഡ്‌വേ യിലെ ചില വലിയ വ്യാപാരികൾ ഞങ്ങളുടെ ശല്യം ഒഴിവാക്കാൻ ഉറക്കെ വിളിച്ചു പറയാറുണ്ട് . അവർക്കതിൻ്റെ പൈസ കൊടുക്ക് .ദേശാഭിമാനിയിൽ ശമ്പളം ഇല്ലാത്തതുകൊണ്ട് ഇറങ്ങിയതായിരിക്കും എന്ന ഒരു കുത്തും. അതുകേട്ടി ട്ടും പിൻവാങ്ങിയിട്ടില്ല . ഞങ്ങളുടെ ടീമിൽ മുമ്പ് ബിന്നി ജോവാനോള കമ്പനി പൂട്ടിയപ്പോൾ തൊഴിൽ രഹിതനായ ഒരു അത്യന്നത നേതാവിന്റെ കുടുമ്പത്തിലെ ഒരാളും പതിവായി ഈവനിംഗ് പത്രം ഇറക്കാൻ ഉണ്ടായിരുന്നു. എറണാകുളം മേനക ജംഗ്‌ഷനിൽ കാറിലിരുന്ന ഏതോ ഉന്നതന്റെ കയ്യിലേക്ക് പത്രം കൊടുത്തപ്പോൾ ഭാര്യയെ നോക്കി അദ്ദേഹം പറഞ്ഞത് അയാൾക്ക് ഒരു രൂപ കൊടുത്തേയക്കു എന്നായിരുന്നു. അത്രയും പറഞ്ഞു അദ്ദേഹം തിരിഞ്ഞപ്പോൾ കണ്ടത് ഈ അത്യുന്നത നേതാവിന്റെ കുടുംബക്കാരൻ തോളത്തു പത്രക്കെട്ടുമായി പൈസക്ക് നിൽക്കുന്നതാണ്..ആ ഉദ്യോഗസ്ഥൻ ഞെട്ടിപ്പോയി. കമ്പനിയിൽ ജോലി നഷ്ടപ്പെട്ടപ്പോൾ പത്രം വിൽപ്പനയ്ക്ക് ഇറങ്ങി ഈ അതിസുന്ദരൻ എന്നാണ് അദ്ദേഹം ധരിച്ചത്. ദേശാഭിമാനിയിലെ ജോലിയുടെ ഭാഗമായി ഞങ്ങളിതിനെ മാറ്റി എന്നത് ആര്ക്കും സങ്കൽപ്പിക്കാനാവില്ലല്ലോ. അടിയന്തിരാവസ്ഥക്കാലത്തു നിരവധി ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കു കെഎസ് ആർ ടി സി ബസിലെ പോർട്ടറെപ്പോലെ പത്രക്കെട്ടു കയറ്റാൻ ഒരു മടിയുമില്ലാതെ ചാടി കയറിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എന്റെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥൻ ആലുവയിൽ നിന്ന് വരുമ്പോൾ കാണുന്നത് ഞാൻ ബസിൽ പത്രംകയറ്റുന്ന കാഴ്ചയാണ്. അദ്ദേഹം നാട്ടിൽ അതിന് നല്ല പ്രചാരണം കൊടുത്തു .എനിക്ക് എറണാകുളം ബസ് സ്ഥാൻഡിൽ പോർട്ടർ പണിയാണ്.പത്രപ്രർത്തനം അല്ലെന്നു. അടിച്ച പത്രം മിച്ചം വന്നാൽ അതും കൊണ്ട് സൗത്ത് റയിൽവേ സ്റ്റേഷനിൽ ഓട്ടമായിരുന്നു .രാത്രി മംഗലാപുരത്തേക്ക് പായുന്ന തീവണ്ടിയിൽ തപ്പി പിടിച്ചു കയറി അത് വിറ്റു തീർക്കാൻ. തലക്കെട്ട് ഇംഗ്ലീഷിൽ ഉറക്കെ ഞാൻ വിളിക്കും..ഒരുദിവസം രാത്രി ഉറക്കെ വിളിച്ചുപറഞ്ഞത് P M CHARAN SING RESIGHNS എന്നായിരുന്നു,അന്നെല്ലാം പാർട്ടിയും ദേശാഭിമാനിയും ആയിരുന്നു എന്റെ കുടുംബം. ഇന്ന് ആ കസേരകളിൽ ഇരിക്കുന്നവരിൽ പലരും നേതാക്കളുടെ അനാശാസ്യങ്ങൾക്ക് കീഴ്പ്പെട്ട് മുകളിൽ എത്തിയവരോ അവർക്കു കീഴപ്പെട്ട് മുകളിലെത്തിയവരോ ആണ്. "എന്റെ ഭാവനാ സൃഷ്ടിയാണ് "ഞാൻ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷൻ ക്യാമറയിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാനോർക്കുകയായിരുന്നു ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയിൽ പത്രാധിപസമിതി അംഗമാകാൻ എഴുതിയ പരീക്ഷയിൽ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി!എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയിൽ കടന്നുകൂടി എന്ന് ചോദിച്ചാൽ സാന്മാർഗിക മായി ഇവിടെ എഴുതാനാകില്ല. എന്നെ കടുത്തഭാഷയിൽ പരിഹസിച്ചു ഏതാനും മിനിറ്റ് മുമ്പ് പോസ്റ്റിട്ട ലീല മിടുക്കിയായ ഏതോ സഹോദരിക്ക് ഞാൻ ഒരു ബൊക്കെ സമ്മാനിച്ച് ആദരിച്ചു. "എപ്പഴും എപ്പഴും പണം ചോദിച്ചാൽ" എന്ത് ചെയ്യും എന്നായിരുന്നു പരിഹാസം .പണ്ട് സി എച്ച് .കണാരൻ പറയാറുള്ള ഒരു ചൊല്ലുണ്ട് " പാൽ ചുരത്തി നിർത്തിക്കൂടാ അത് സമയാസമയം കറന്നുകളയണം" ഞാൻ എഴുതിയതിൽ അശ്ലീലം കാണരുതേ . എന്നാലും ഈ കേമിയോട് ഒരഭ്യർത്ഥന ഇങ്ങിനെ പറയാതിരിക്കുന്നത് ശരിയല്ലല്ലോ .. " ഉള്ളിൽ ശശി ഉണ്ട് . അതുകൊണ്ട് സഹോദരി മടിക്കുത്ത് അമർത്തി പിടി ച്ചോണം. ഞങ്ങളോട് സഹതാപം പ്രകടിപ്പിച്ചു ഒരു സന്ദേശം അയച്ച മലയാളികളുടെ എഴുത്തു തറവാട്ടിലെ സവ്യസാചിയായ സി രാധാകൃഷ്ണൻ സാറിന്റെ ഒരു വാചകം " പുലരാത്ത ഒരു രാവും ഇല്ലല്ലോ ". എന്ന പ്രതീക്ഷ സാംസ്കാരിക കേരളത്തിന് വിനയപുരസ്സരം സമർപ്പിച്ചോട്ടെ ? ഇങ്ങനെ തീരുന്നു ശക്തിധരൻ്റെ പോസ്റ്റ്. ഏതായാലും വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ് പിണറായി സർക്കാർ. എപ്പോൾ വേണമെങ്കിലും ഇത് പൊട്ടിത്തെറിക്കാം.
https://www.facebook.com/Malayalivartha





















