റഷ്യയുടെ സ്വപ്നങ്ങൾ തകർന്നു വീണു.... ചരിത്രം സൃഷ്ടിക്കാൻ ഓടിയിട്ട് മൂക്കും കുത്തി താഴെ വീണു; ഇനി എല്ലാവരുടെയും കണ്ണുകൾ ചന്ദ്രൻ 3 ലേക്ക്.... ജോ ബൈഡന്‍ അന്ന് പറഞ്ഞതിന്റെ സത്യം ഇപ്പോഴാണ് റഷ്യയ്ക്ക് പിടികിട്ടിയത്....എങ്കിലും ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്....അതിന്റെ കാര്യങ്ങൾ ഇതൊക്കെയാണ്....

ഇന്ത്യയുടെ ചന്ദ്രയാൻ 3നേക്കാൾ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി റെക്കോഡിഡാൻ പുറപ്പെട്ട റഷ്യൻ പേടകം 'ലൂണ 25" നിയന്ത്രണം വിട്ട് ചന്ദ്രനിൽ വീണുടഞ്ഞ സ്ഥിതിക്ക് ഇനി ലോകം ഉറ്റുനോക്കുന്നത് ചന്ദ്രയാൻ 3 ലേക്കാണ്. ലൂണയുടെ തകർച്ചയോടു കൂടി തന്നെ നമ്മുടെ രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 . ലോകത്തിലെ വമ്പൻ രാജ്യങ്ങൾക്കിടയിൽ ഒരു ചർച്ചയായിരിക്കുകയാണ്. തീർച്ചയായും ഇത് വിജയിച്ചാൽ അടിമുടി മറ്റുളവർക്ക് മുൻപിൽ ഇന്ത്യയുടെ വില തന്നെ മാറുമെന്നുള്ളത് ഉറപ്പാണ്. എന്നിരുന്നാലും ലൂണയുടെ തകർച്ചയുണ്ടാക്കിയ ആശങ്ക വലുതാണെങ്കിലും . വളരെ സൂക്ഷിച്ചാണ് നമ്മൾ മുൻപോട്ട് പോകുന്നത് .അടുത്തിടേയാണ് പ്രധാനമന്ത്രി മോദിയെ കണ്ട് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് നിങ്ങളെ കാണുമ്പോള്‍ അസൂയയെന്ന്. ജോ ബൈഡന്‍ അന്ന് പറഞ്ഞതിന്റെ സത്യം ഇപ്പോഴാണ് റഷ്യയ്ക്ക് പിടികിട്ടിയത്.
ഇന്ത്യയുടെ ചന്ദ്രയാന്‍ 3നേക്കാള്‍ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി റെക്കോഡിഡാന്‍ പുറപ്പെട്ട റഷ്യന്‍ പേടകത്തിന്റെ സ്ഥിതി ഇപ്പോൾ കണ്ടതാണല്ലോ . അതേസമയം ഇന്ത്യ ശുഭ പ്രതീക്ഷയിലാണ്. എങ്കിലും ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ പ്രത്യേകതയാണ് ആശങ്കയ്ക്ക് കാരണം.കൗണ്ട് ഡൗൺ സ്റ്റാർറ്റ്‌സ് ചെയ്തിരിക്കുകയാണ് ചന്ദ്രനിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും! ഓരോ ചുവടുവെപ്പും സസൂക്ഷ്മം നടത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യം പുരോഗമിക്കുകയാണ്.പ്രതീക്ഷയുടെ കൊടുമുടിയിൽ നിർത്തി, മുട്ടിമുട്ടിയില്ലെന്ന സ്ഥിതിയിലാണ് ചന്ദ്രയാൻ മൂന്ന്. ആകംക്ഷകൾക്ക് ഓഗസ്റ്റ് 23-ന് സമാപനമാകുമെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 6.04-ന് ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ സ്പർശിക്കും.ലാൻഡർ വിക്രമും റോലർ പ്രഗ്യാനും ചാന്ദ്രോപരിതലത്തിൽ തൊടുന്നതോടെ ഇന്ത്യ പുതുചരിത്രം കുറിക്കും, ഒപ്പം ചന്ദ്രന്റെ രഹസ്യങ്ങൾ പരസ്യമാക്കുന്നതിൽ സുപ്രധാന കണ്ടെത്തലുകൾ നൽകാൻ ഇസ്രോയുടെ ചന്ദ്രയാൻ മൂന്നിന് കഴിയും. ബുധനാഴ്ച വരെ ചന്ദ്രോപരിതലത്തിൽ നിന്ന് കുറഞ്ഞത് 25 കിലോമീറ്റർ അകലെയും പരമാവധി 134 കിലോമീറ്റർ അകലത്തിലും ലാൻഡർ മൊഡ്യൂൾ ചന്ദ്രന് മുകളിൽ വട്ടമിട്ടുകൊണ്ടിരിക്കും.
ചന്ദ്രയാൻ ചന്ദ്രന്റെ ഉപരിതലത്തിൽ തൊടുന്നതിന് പിന്നാലെ വിക്രം ലാൻഡറിന്റെ സ്ഥിതി പരിശോധിക്കും.വേഗം കുറച്ച് ഇറങ്ങനായി നാല് ത്രസ്റ്റർ എഞ്ചിനുകളാണുള്ളത്. രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിപ്പിച്ചാണ് വേഗത കുറയ്‌ക്കുന്നത്. സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയിറക്കാനാണ് ശ്രമം. ലാൻഡർ ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതോടെ ആറ് ചക്രങ്ങളുള്ള റോവർ റാംപ് വഴി ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.ലാൻഡിംഗിന് ശേഷം പേടകം നിശ്ചിത പരിധിക്കുള്ളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നീങ്ങും. ഇതിന് പിന്നാലെ നിരവധി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തും.ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ ഘടകങ്ങൾ, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ച് അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി, തുടർന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവർത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക.യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ ഇപ്പോഴത്തെ ശക്തികൾക്കെതിരെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കൂടിയുദ്ദേശിച്ചാണ് റഷ്യ ലൂണ 25 ദൗത്യമയച്ചത്.പക്ഷെ കിട്ടിയതോ വൻ പരാജയം. ലൂണ 25’ ദൗത്യത്തിലൂടെ വൻ മാധ്യമശ്രദ്ധ ചന്ദ്രയാൻ 3 ദൗത്യത്തിനു വന്നിട്ടുണ്ട്. റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാൽ വലിയ ഖ്യാതിയാകും ഐഎസ്ആർഒയ്ക്കു നേടിത്തരിക. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജ് നേടിക്കൊടുക്കാൻ ഈ വിജയത്തിനു കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആകര്‍ഷണതോതില്‍ വ്യത്യാസമുണ്ട്. പക്ഷിയെപ്പോലെ വേഗതകുറച്ച് പതിയെ മണ്ണിലിറങ്ങണം. 500മീറ്റര്‍ മുകളില്‍ വച്ചാണ് ചന്ദ്രയാന്‍ 2 നിയന്ത്രണം വിട്ടത്. ഇക്കുറി 4ഃ 2.4കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രതലം ലാന്‍ഡര്‍ സ്വയം സ്‌കാന്‍ ചെയ്ത് സ്ഥലം നിശ്ചയിച്ചാവും ഇറങ്ങുക.ലൂണ 25 പരാജയം ഒരു കാലത്തു ബഹിരാകാശരംഗത്തെ പ്രമാണിമാരായിരുന്ന റഷ്യയുടെ ശക്തിക്ഷയത്തിന്റെ സൂചന കൂടിയാണ്. 1957ല്‍ ആദ്യമായി ഭൂമിയെ വലംവയ്ക്കാന്‍ ഉപഗ്രഹത്തെ വിട്ടതു സോവിയറ്റ് യൂണിയനാണ്. 1961ല്‍ യൂറി ഗഗാറിനിലൂടെ ആദ്യ സഞ്ചാരിയെയും 1963ല്‍ വാലന്റീന തെരഷ്‌കോവയിലൂടെ ആദ്യ വനിതാസഞ്ചാരിയെയും ബഹിരാകാശത്തെത്തിക്കാന്‍ റഷ്യയ്ക്കു കഴിഞ്ഞു. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്‌പേസ് സ്റ്റേഷന്‍ (സല്യൂട്ട്1971) എന്നിവയൊക്കെ റഷ്യന്‍ നേട്ടങ്ങളാണ്.എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി ബഹിരാകാശരംഗത്ത് റഷ്യയ്ക്ക് കഷ്ടകാലമാണ്. 2011ല്‍ ചൊവ്വയുടെ ഫോബോസ് ഉപഗ്രഹത്തിലേക്കു റഷ്യ അയച്ച ഫോബോസ്-ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടു. ഭൗമാന്തരീക്ഷം പോലും കടക്കാനാകാതെ പേടകം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചുള്ള നിര്‍മാണരീതിയായിരുന്നു പരാജയകാരണം.
അതിനും മുന്‍പ് മാര്‍സ് 96 ചൊവ്വാദൗത്യവും ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനു മുന്‍പ് തകര്‍ന്നു.നാസയുമായും മറ്റും തട്ടിച്ചുനോക്കുമ്പോള്‍ ബൃഹത്തായ ബഹിരാകാശപദ്ധതികളൊന്നും റഷ്യ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നടത്തിയിട്ടില്ല.യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ ഇപ്പോഴത്തെ ശക്തികള്‍ക്കെതിരെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൂടിയുദ്ദേശിച്ചാണ് റഷ്യ ലൂണ 25 ദൗത്യമയച്ചത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.'ലൂണ 25' ദൗത്യത്തിലൂടെ വന്‍ മാധ്യമശ്രദ്ധ ചന്ദ്രയാന്‍ 3 ദൗത്യത്തിനു വന്നിട്ടുണ്ട്. റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാല്‍ വലിയ ഖ്യാതിയാകും ഐഎസ്ആര്‍ഒയ്ക്കു നേടിത്തരിക. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജ് നേടിക്കൊടുക്കാന്‍ ഈ വിജയത്തിനു കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha





















