പിണറായി വിജയനും മകളും കണ്‍കണ്ട ദൈവങ്ങള്‍;സിപിഎം നേതാക്കള്‍ ചെന്ന് തൊഴുത് പ്രാര്‍ത്ഥിച്ചോളു,സഖാക്കളുടെ മെഴുകള്‍ ഇതുവരെ തീര്‍ന്നില്ല,ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് കൂട്ടക്കരച്ചില്‍,ഇതിന് ദിവസപ്പടിയോ അതോ ആഴ്ചപ്പടിയോ

തമിഴകത്തെ അമ്മ പാസം നമ്മള്‍ കണ്ടിട്ടുണ്ട്. ജെ ജയലളിത തമിഴ് ജനതയ്ക്ക് അമ്മയാണല്ലോ....എഐഎഡിഎംകെ നേതാക്കള്‍ അമ്മയുടെ കാലില്‍ വീണ് കിടക്കുന്ന അനുഗ്രഹം വാങ്ങാന്‍ മത്സരിക്കുന്ന എത്രയോ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ കണ്ട് പലപ്പോഴും തോന്നിയിട്ടുണ്ട് ഇത് കുറച്ച് പ്രഹസനമല്ലേയെന്ന്. എന്നാലിപ്പോള്‍ ഇവിടെ കേരളത്തില്‍ സിപിഎമ്മിന്റെ പേക്കൂത്ത് കാണുമ്പോള്‍ തമിഴര്‍ എത്രയോ ഭേദമെന്ന് തോന്നുന്നു. കാരണം ഒന്നുല്ലേലും ജയലളിത തമിഴ് ജനതയ്ക്ക് വേണ്ടി എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. അവരുടെ മനസ്സിലാണ് ജയലളിത. പക്ഷെ ഇവിടെ കേരളത്തില്‍ ഒരു സിപിഎം പാസം വളര്‍ന്ന് പന്തലിച്ച് നില്‍പ്പുണ്ട്. സിപിഎമ്മുകാരുടെ ഉള്ളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍. കുറേ ദിവസമായ് നേതാക്കള്‍ മാറിയും തിരിഞ്ഞും വന്നിരുന്ന് മെഴുകലാണ് വീണയ്ക്ക് വേണ്ടി. സ്വന്തം കുടുംബത്തില്‍ ആരേയേലും പറഞ്ഞാല്‍പ്പോലും നേതാക്കള്‍ക്കും അണികള്‍ക്കും ഇത്രയും ദണ്ഡമില്ല. വീണയെ പറഞ്ഞാല്‍ കേരളം കത്തിക്കും.
വീഡിയോ.......മെഴുകല്‍ പീക് ലെവല്‍ അതാണ് ഇത്....ഉത്തരം പറയാനില്ല അതിന് കിടന്ന് ബഹളം വെക്കുക, പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുക അവതാരകനെ വെല്ലുവിളിക്കുക...ഒടുവില്‍ അയ്യപ്പ ദാസ് തൊഴുതു നമിച്ചു. വീണ വിജയന് വേണ്ടിയാണ് സിപിഎം നേതാക്കള്‍ ഈ തരംതാഴുന്നതെന്ന് ഓര്‍ക്കണം. എക്‌സാലോജിക്കുമായ് ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയാതെ എംവി ഗോവിന്ദന്‍ എഴുന്നേറ്റ് ഓടിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സിപിഎം നേതാവിന് ഉത്തരംമുട്ടി. പിന്നെ തുടങ്ങി സ്ഥിരം ഡയലോഗ്. പിണറായി വിജയന്റെ മകളായത് കൊണ്ട് വേട്ടയാടുന്നു എന്നും പറഞ്ഞ്. വീണയെ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പിണരായി വിജയന്റെ രോമത്തില്‍ തൊടില്ല. ജനലക്ഷങ്ങളുടെ ഹൃദയത്തിലാണ് പിണറായി വിജയനെന്ന്. അവതാരകന്‍ ചോദിച്ചത് എന്താണ് ഷിജു ഖാന്‍ വന്ന് മെഴുകിയത് എന്താണ്. ഒടുവില്‍ ഒരൊറ്റ ഡയലോഗ് അയ്യപ്പദാസ് ചോദിച്ചതിന് എല്ലാം ഞാന്‍ മറുപടി പറഞ്ഞല്ലോന്ന്. ഇതിനെയൊക്കെ തൊഴുതില്ലെങ്കിലേ അത്ഭുതമുള്ളു. കാരണം ഇത്ര തൊലിക്കട്ടി നമുക്കില്ല.
കുറേ ദിവസമായ് ഇതാണ് സഖാക്കളുടെ അവസ്ഥ. ചാനല്‍ ചര്‍ച്ചകളില്‍ പോകുക മെഴുകുക തേഞ്ഞൊട്ടുക. പിണരായി വിജയനും മോളും ബുദ്ധിയുള്ളവരാ എല്ലാം പാര്‍ട്ടിയുടെ തലയില്‍ കൊണ്ടിട്ടിട്ടുണ്ട്. വേണേല്‍ അവര്‍ മറുപടി പറഞ്ഞോട്ടെയെന്ന്. ഈ പാര്‍ട്ടിക്കിത് എന്താണ് സംഭവിച്ചത് വീണയെ തൊട്ടാല്‍ ഞങ്ങള്‍ കേരളം കത്തിക്കും എന്നൊരു ലൈന്‍. ആരാണ് ഈ വീണ വിജയന്‍. സിപിഎമ്മിന്റെ തലൈവി വല്ലതും ആണോ. സിപിഎം നേതാക്കള്‍ ചെന്ന് കാലില്‍ വീഴുന്നുണ്ടോ ആവോ. പരസ്യമായ് വീഴുന്നില്ല ഇനി രഹസ്യമായ് കാലില്‍ വീഴുന്ന കീഴ്വവഴക്കം വല്ലതും ഉണ്ടോ എന്തോ. എംവി ഗോവിന്ദന്‍,ഇപി ജയരാജന്‍,എകെ ബാലന്‍,കെകെ ഷൈലജ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം വീണ വിജയനെ സംരക്ഷിച്ച് രംഗത്ത് വരുന്നു. വീണയ്ക്ക് വേണ്ടി മാധ്യമങ്ങളെ വെല്ലുവിളിക്കുന്നു ജനങ്ങളെ വെല്ലുവിളിക്കുന്നു. സിപിഎമ്മിന്റെ കണ്‍കണ്ട ദൈവമാണോ വീണ. വീണയുമായ് പാര്‍ട്ടുക്കുള്ള ബന്ധമെന്താണ്. പിണറായി വിജയന്റെ മകള്‍ എന്നതില്‍ക്കവിഞ്ഞ് വല്ല ബന്ധവും ഉണ്ടോ. നിങ്ങളുടെ തലൈവി വീണ വിജയനാണോ. വീണയ്ക്ക് വേണ്ടി അങ്ങ് രോദനം. സഖാക്കളുടെ പണപ്പെട്ടി വീണയുടെ കൈകളിലാണോ. മൂപ്പത്തിയാണോ കണക്കപ്പിള്ള. വീണയെന്ന് കേട്ടാലേ സഖാക്കള്‍ ന്ിലത്ത് കിടന്നങ്ങ് ഉരുളും.
സര്‍ക്കാരുമായ് ബന്ധപ്പെട്ട പദ്ധതികളിലൊക്കെ എങ്ങനെ വീണയും കമ്പനിയും വന്നു. സ്പ്രിങ്കഌ,എഐ ക്യാമറ,കെ ഫോണ്‍,ലൈഫ് മിഷന്‍,സ്വര്‍ണ്ണക്കടത്ത് ഇതിലൊക്കെ വീണയും കമ്പനിയും ആരോപണ വിധേയരായത് എങ്ങനെ. എല്ലാം യാദൃശ്ചികമായ് സംഭവിച്ചതാണോ. അപ്പന്‍ കൈതോലപ്പായയില്‍ കടത്തിയപ്പോള്‍ മോള് കുറച്ച് മോഡേണ്‍ രീതികള്‍ പയറ്റി അത്രത തന്നെ. സംഭവം ഒന്ന് തന്നെ കടത്തും കൈമടക്ക് വാങ്ങലും. അതില്‍ പങ്കുപറ്റുന്ന നേതാക്കളുണ്ടാകും. ഇങ്ങനെ വീണയെ വെളുപ്പിക്കുന്നതിന് മുതിര്‍ന്ന നേതാക്കള്‍ക്ക് ദിവസപ്പടിയാണോ അതോ മാസപ്പടിയാണോ.
https://www.facebook.com/Malayalivartha





















