ഇത് നമ്പര്‍ വണ്‍ കേരളമല്ല പ്രശ്‌നങ്ങളുടെ കേരളം;കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് വനിത കമ്മീഷന്‍,വിവാഹമോചനവും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു,ലഹരിയുടെ പിടിയിലമര്‍ന്ന് യുവത്വം,പോലീസ് നോക്കുകുത്തി കണക്ക് നില്‍ക്കുന്നു

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്ന് വനിതാ കമ്മിഷന്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ്, എക്‌സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍, ജാഗ്രതാ സമിതികള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നല്‍കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
30നും 40നും ഇടയിലുള്ളവരില്‍ വിവാഹബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കിടയില്‍ ഗാര്‍ഹിക പീഡനവും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു മുന്‍പേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നടന്നു വരികയാണ് കമ്മീഷന്‍ അംഗം പറഞ്ഞു.
സ്‌കൂളുകളിലും കോളജുകളിലും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് കമ്മിഷന്‍ ബോധവത്കരണം നല്‍കി വരുന്നുണ്ട്. വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ജാഗ്രതാ സമിതികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്. ജില്ലയില്‍ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ അവാര്‍ഡ് നേടിയത് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ്. ഈവര്‍ഷം അവാര്‍ഡ് തുക 50,000 രൂപയാക്കിയിട്ടുണ്ട് പി. കുഞ്ഞായിശ പറഞ്ഞു.
സിറ്റിംഗില്‍ 21 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വയാണ് സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയതെന്ന് കമ്മിഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു. അഡ്വ. ഇന്ദിരാവതി, വനിതാ സെല്‍ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha





















