ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്ന നിയമോപദേശം..... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍....

ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്ന നിയമോപദേശം..... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. തിരക്കിട്ട് നടപടി വേണ്ടെന്നാണ് തീരുമാനമായത്.
മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ഓണക്കോടിയുമായി ശനിയാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ ചീഫ്‌സെക്രട്ടറി ഡോ. വി. വേണു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ദൗത്യത്തിലുള്ളത്.
പി.എസ്.സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടു പേരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നു.
കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേയ്ക്ക് 16 പേരെ വീതം ഗവര്‍ണര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യണം. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ താത്പര്യം പരിഗണിക്കുമായിരുന്നു. ഇത് ഉറപ്പാക്കേണ്ടതും ആവശ്യമാണ്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാനായി ആഗസ്റ്റ് 9ന് തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha





















