നെടുമ്പാശ്ശേരിയില്‍ പിക്കപ്പ് വാനിനടിയില്‍ പെട്ട രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം....

നെടുമ്പാശ്ശേരിയില്‍ പിക്കപ്പ് വാനിനടിയില്‍ പെട്ട രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.... നെടുമ്പാശ്ശേരി തുരുത്തിശേരി സ്വദേശികളായ തൈവളപ്പില്‍വീട്ടില്‍ സതീശന്റെ ഭാര്യ ഷീബ (49), വല്ലത്തുകാരന്‍വീട്ടില്‍ പൗലോസിന്റെ ഭാര്യ മറിയാമ്മ (60) എന്നിവരാണ് തത്ക്ഷണം മരിച്ചത്.
അത്താണി കാംകോ കമ്പനിയിലെ കാന്റീന്‍ ജീവനക്കാരായ ഇരുവരും ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഇന്നലെ രാവിലെ 6.50ഓടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇരുവരെയും അങ്കമാലി ഭാഗത്ത് നിന്നെത്തിയ വാനാണ് ഇടിച്ചുവീഴ്ത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.അയല്‍വാസികളായ ഇരുവരുടെയും സംസ്‌കാരം നടത്തി. ഷീബയുടെ ഭര്‍ത്താവ് സതീശന്‍ ലോട്ടറി ചില്ലറ വില്പനക്കാരനാണ്. മക്കള്‍: അഖില, ആകാശ്. മരുമകന്‍: ശരത്. അങ്കമാലിയിലെ പച്ചക്കറിക്കടയിലെ തൊഴിലാളിയാണ് മറിയാമ്മയുടെ ഭര്‍ത്താവ് പൗലോസ്. മക്കള്‍: ബേസില്‍ പോള്‍, നീതു പോള്‍ (നഴ്സിംഗ് വിദ്യാര്‍ത്ഥി).തമിഴ്‌നാട് സ്വദേശിയായ പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍.
https://www.facebook.com/Malayalivartha





















