Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കളമശ്ശേരി കാർഷികോത്സവം : കൃഷിയും വ്യവസായവും സംയോജിച്ച് മുന്നോട്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകും : വി. എസ് സുനിൽ കുമാർ

22 AUGUST 2023 09:21 PM IST
മലയാളി വാര്‍ത്ത

കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ " പ്രാദേശിക സുസ്ഥിര വികസനം " എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക അധിഷ്ഠിത സംരംഭങ്ങൾ ഉയർന്നു വരുന്നതിലൂടെ കർഷകന് വരുമാനം കണ്ടെത്താൻ സാധിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ മാത്രമേ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കു. ഉത്പാദകരായ കർഷകരെ സംരംഭകരാക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യണം. പ്രാദേശിക വിഭവങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി ദേശീയ അന്തർദേശീയ വിപണിയിൽ കിടപിടിക്കുന്ന രീതിയിൽ എത്തിച്ച് സുസ്ഥിരവികസനം സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.

കാർഷിക വികസനത്തിൽ വലിയ പങ്കുവഹിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൃഷിയെ നാശത്തിലേക്ക് നയിക്കുന്ന കോ ഓപ്പറേറ്റുകൾക്കെതിരെ പ്രതിരോധം തീർത്ത് കാർഷിക മേഖലയിലെ വികസനം ഉറപ്പാക്കാൻ സാധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വ്യവസായ വകുപ്പ്, കൃഷിവകുപ്പ്, സർവകലാശാല തുടങ്ങിയ എല്ലാവരും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കാർഷിക മേഖലയെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 17 കാർഷിക വിഭവങ്ങൾക്ക് ഭൗമസൂചിക പദവി നൽകാൻ സാധിച്ചു. ഇതിലൂടെ ഈ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര മാർക്കറ്റുകളിൽ വരെ വിപണി കണ്ടെത്താൻ സാധിച്ചു. പ്രാദേശിക കാർഷിക വിഭവങ്ങളെ വളർത്തിയെടുക്കാൻ കഴിയുന്നതിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.

സെമിനാറിൽ സംഘാടന സമിതി ചെയർമാൻ വി. എം ശശി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം കെ. വി രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു,ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

നെൽ കർഷകർ അനുഭവം പങ്കുവെച്ചുകൊണ്ട് " നെൽ കർഷകർക്ക് ഒപ്പം" എന്ന പേരിൽ രാവിലെ നടന്ന സെമിനാറിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ആസൂത്രണമായ രീതിയിലൂടെ കൃഷി ചെയ്ത് എങ്ങനെ വിജയം കൈവരിക്കാൻ കഴിയുന്നതെങ്ങനെ എന്ന് സെമിനാറിൽ ചർച്ച ചെയ്തു. കൃഷിയിൽ മയ്യിൽ ഗ്രാമം കൈവരിച്ച നേട്ടത്തെ കുറിച്ചും, നേരിട്ട് പ്രതിസന്ധികളെക്കുറിച്ചും മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ രൂപീകരണത്തെക്കുറിച്ചും അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചു. മന്ത്രി പി. രാജീവ്‌, കൃഷിക്കൊപ്പം കളമശ്ശേരി കോഓർഡിനേറ്റർ എം.പി വിജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. എൻ രാജു എന്നിവർ പങ്കെടുത്തു.

"യുവതക്കൊപ്പം കളമശ്ശേരി " എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ ചേർത്തലയിലെ യുവകർഷകൻ സുജിത്ത് വിഷായവതരണം നടത്തി. കൃഷിയിലേക്ക് വന്ന വഴിയും, കൃഷി ചെയ്യേണ്ട രീതിയും, വിവിധ കാർഷിക ഇനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിജയകരമായി കൃഷി ചെയ്യുന്ന രീതിയെ പറ്റിയും എങ്ങനെ വിപണി അനുസരിച്ച് കൃഷി ചെയ്യാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തുടർന്ന് കർഷകരുമായി സംവദിച്ചു. സംഘാടന സമിതി ചെയർമാൻ വി. എം ശശി, കൃഷിക്കൊപ്പം കളമശ്ശേരി കോഓർഡിനേറ്റർ എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (29 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (42 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (52 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

Malayali Vartha Recommends