അർജുന്റെ സ്വപ്നം സാക്ഷാൽകരിച്ച് പത്തനാപുരം MLA ഗണേഷ് കുമാർ... നെഞ്ചിലേറ്റി ജനങ്ങൾ... ജീവിതം നൽകി ഗണേഷ് കുമാർ

‘എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും, എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും’ പറഞ്ഞത് മറ്റാരുമല്ല പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. ആ പറഞ്ഞ വാക്ക് ഗണേഷ് കുമാർ പാലിച്ചതിന്റെ ഒരു തെളിവാണ് ഇപ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത്.
വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ അന്ന് വൈറലായിരുന്നു. ഇന്നും അങ്ങനെ തന്നെ.... കഴിഞ്ഞ മാർച്ചിലാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് കുമാർ വാക്കുനൽകിയത്.
നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്നും ഗണേഷ് കുമാര്‍ കുട്ടിക്ക് വാക്ക് നല്‍കി. ആ വാക്ക് നിറവേറ്റി വീടിന്റെ താക്കോൽ കൈമാറി, ഇപ്പോൾ അഞ്ജുവും അർജുനും വീട്ടിൽ താമസം തുടങ്ങി. കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് കുട്ടിയുടെ കാര്യം പറയുന്നത്.
പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ഗണേഷ് കുമാറിനോട് പറഞ്ഞു. തുടർന്ന് ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ എന്നാണ് കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ഗണേഷ് കുമാര്‍ പറഞ്ഞത്.
ആ വാക്കാണ് ഗണേഷ്കുമാർ ഇന്ന് യാഥാർത്ഥ്യമാക്കിയത്. അന്ന് എംഎൽഎ വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് ഏകദേശം അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറി.
സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാള്‍ കഷ്ടപ്പെട്ടാലാകും ഒരു വീട് പണിയാനാകുക എന്നു നമുക്കറിയാം. ലൈഫ് പദ്ധതിയില്‍നിന്ന് പല കാരണങ്ങള്‍ അവര്‍ക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയേയും മകനെയും കാണുന്നതും അവര്‍ക്ക് വീടു വച്ചു നല്‍കാന്‍ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് പണി തീര്‍ത്ത് വീടു വച്ചു നല്‍കും ഗണേഷ് കുമാര്‍ പറഞ്ഞു.
അന്ന് സന്തോഷത്താൽ അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചതും വൈറലായിരുന്നു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും അന്ന് തന്നെ ഗണേഷ് കുമാർ പറഞ്ഞു. ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
മാസങ്ങൾക്കിപ്പുറം എല്ലാ പണിയും തീർത്ത് വെറും 'ഹൌസ്' അല്ലാതെ ഒരു 'ഹോം' കൈമാറിയെന്ന സന്തോഷമാണ് ഗണേഷ് കുമാർ പങ്കുവച്ചത്. അടുക്കളയിൽ പാത്രങ്ങളും കിടപ്പുമുറിയിൽ അലമാരയും കട്ടിലും കിടക്കയും തലയണയും എന്നുവേണ്ട, എല്ലാ സൌകര്യങ്ങളും കൂടി ഒരുക്കിയാണ് അഞ്ജുവിനും അർജുനും ആദ്യമായി വീട് തുറന്നുകാണിച്ചത്.
https://www.facebook.com/Malayalivartha





















