ഭർത്താവില്ലാത്ത നേരം നോക്കി ഗർഭിണിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു... DYFI നേതാവ് അറസ്റ്റിൽ!

പത്തനംതിട്ട പുളിക്കീഴിൽ ഗർഭിണിയായ 19 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് തിരുവല്ല നെടുമ്പ്രം വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് (29) പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുപതാം തീയതി ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ശ്യാംകുമാർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതി പരാതിപ്പെട്ടിരിക്കുന്നത്.
ജോലിയുടെ ഭാഗമായി യുവതിയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ ശ്യാം കുമാർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽപ്പോയ പ്രതിയെ പുലർച്ചയോടെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ഇ.അജീബ് പറഞ്ഞു.
അതേസമയം, സമാനമായ മറ്റൊരു പരാതിയും ലഭിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ. നാവായിക്കുളം തൃക്കോവിൽവട്ടം ക്ഷീരസംഘത്തിലെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബുവാണ് അറസ്റ്റിലായത്.
ജൂലൈ 18നായിരുന്നു സംഭവം. നാവായിക്കുളം സ്വദേശിയായ പെൺകുട്ടി 100 രൂപയ്‌ക്ക് ചില്ലറ വാങ്ങാനായി പ്രതി ജോലി ചെയ്‌തിരുന്ന ക്ഷീരസംഘത്തിലെത്തി. മറ്റാരുമില്ലായിരുന്ന ഈ സമയം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു.
പെൺകുട്ടി പീഡനം വീട്ടിൽ അറിയിക്കുകയും അമ്മയുമൊത്ത് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ വനിതാ സഹായ കേന്ദ്രത്തിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർക്കല മണ്ഡലത്തിലെ 64ഉം 61ഉം ബൂത്തുകളിലെ കോൺഗ്രസിന്റെ ചുമതലക്കാരനായ പ്രതി മുൻ എംഎൽഎ വർക്കല കഹാറിന്റെ അടുത്ത അനുയായിയാണ്. ദീർഘകാലം ക്ഷീരസംഘത്തിൽ സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും കരാർ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha





















