എം.എൽ.എ ഫണ്ടിൽ നിന്ന് ലാപ്‌ടോപ്പുകളും പ്രിൻററുകളും നൽകി രമേശ് ചെന്നിത്തല

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കും കാർത്തകപ്പള്ളി താലൂക്ക് ഓഫീസിലേക്കും ലാപ്‌ടോപ്പുകളും പ്രിൻററുകളും ലഭ്യമാക്കി രമേശ് ചെന്നിത്തല എം.എൽ.എ. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15.50 ലക്ഷം രൂപ ചെലവഴിച്ചാണ്
ഉപകരണങ്ങൾ വാങ്ങി നൽകിയത്.
ഇതോടെ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും കമ്പ്യൂട്ടർ വത്ക്കരവും ഓൺലൈൻ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കാനാകും. ഹരിപ്പാട് റവന്യൂ ടവറിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ. ലാപ്‌ടോപ്പും പ്രിന്ററും ജില്ല കളക്ടർ ഹരിത വി. കുമാറിന് കൈമാറി.
ചടങ്ങിൽ ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ.എം. രാജു അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ സുബി പ്രജിത്ത്, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ്കുമാർ, ജില്ല പഞ്ചായത്തംഗം ജോൺ തോമസ്, തഹസിൽദാർ സജീവ് കുമാർ, രാജേന്ദ്ര കുറുപ്പ് തുടങ്ങിയവർ സന്നിഹിതരായി. 14 ലാപ്‌ടോപ്പുകളും 20 പ്രിൻററുകളുമാണ് നൽകിയത്.
https://www.facebook.com/Malayalivartha





















