നവീകരിച്ച തിരുവനന്തപുരം കലാഭവന്‍ മണി റോഡ് തുറന്നുകൊടുത്തു

അവസാനം ആ സ്വപ്നം നടന്നു. നവീകരിച്ച തിരുവനന്തപുരം പനവിള കലാഭവൻ മണി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു . മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. റോഡ് നവീകരണത്തിനായി കരാര്‍ ഏറ്റെടുത്തിരുന്ന മുംബൈ ആസ്ഥാനമായ കമ്ബനി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.തുടര്‍ന്ന് കരാര്‍ റദ്ദാക്കുകയും ഊരാലുകള്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുകയുമായിരുന്നു. മൂന്നുമാസം നിര്‍മ്മാണ കാലാവധി ഉണ്ടായിരുന്ന റോഡിന്റെ പ്രവര്‍ത്തികള്‍ 63 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തിരുവനന്തപുരം നിവാസികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണ് നവീകരിച്ച കലാഭവൻ മണി റോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ആധുനിക നിലവാരത്തിലുള്ള റോഡില്‍ ഇലക്‌ട്രിക്കല്‍ കേബിളുകള്‍ ടെലി കമ്മ്യൂണിക്കേഷൻ കേബിളുകള്‍ എന്നിവയെല്ലാം ഭൂഗര്‍ഭ പില്ലറുകള്‍ വഴിയാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ഭിന്നശേഷി സൗഹൃദ ഫുട്പ്പാത്ത്, ആവശ്യമായ തെരുവുവിളക്കുകള്‍, പനവിള ജംഗ്ഷന്റെ സൗന്ദര്യ വല്‍ക്കരണം എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കലാഭവൻ മണി റോഡ് നവീകരിച്ച തുറന്നുകൊടുത്തതോടെ ബേക്കറി ജംഗ്ഷനിലെ ചെറിയ ഗതാഗതക്കുരുക്കിനും പരിഹാരമായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















