വയോജന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി ഇടപെടണം: സി.ദിവാകരൻ

വയോജനങ്ങളുടെ സാമൂഹ്യ ക്ഷേമ പെൻഷൻ കുടികശിയില്ലാതെ നൽകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് മുൻ മന്ത്രി സി.ദിവാകരൻ അഭ്യർഥിച്ചു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചൊവ്വാഴ്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷൻ കുടിശ്ശിക നൽകുക, കുറഞ്ഞ സാമൂഹ്യ ക്ഷേമ പെൻഷൻ 5000 രൂപ ആക്കുക, പെൻഷൻ്റെ കേന്ദ്രം വിഹിതം 200 രൂപയിൽ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുക, കെ എസ് ആർ ടി സി പെൻഷൻകാരുടെ പെൻഷൻ എല്ലാമാസവും മുടങ്ങാതെ നൽകുക, കെ എസ് ആർ ടി സി പെൻഷൻകാർക്ക് ഉത്സവ ബത്ത അനുവദിക്കുക, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവബത്തായി അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ബാങ്ക് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, വയോജന ക്ഷേമ വകുപ്പും വയോജന കമ്മീഷനും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തിയത്. സംഘടയുടെ സംസ്ഥാന പ്രസിഡൻറ് എൻ അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ ജനറൽ സെക്രട്ടറി ഹനീഫാ റാവുത്തർ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സ്റ്റേറ്റ് ട്രഷറർ എ നിസാറുദ്ദീൻ, ജോയിൻ്റ് കൗൺസിൽ സെക്രട്ടറി എസ്സ് സജീവ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജന. സെക്രട്ടറി എസ് സുധികുമാർ, കെജിഒഎഫ് സംസ്ഥാന സെക്രട്ടറി മനു, കെ എസ് ആർ ടി സി ട്രക്കോ പ്രതിനിധി രവി, എസ് എസ് പി സി ജില്ലാ പ്രസിഡണ്ട് ബി ശ്രീകുമാർ, ചന്ദ്രസേനൻ പി , പി വിജയമ്മ, ജീ.സുരേന്ദ്രൻ പിള്ള എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയറ്റ് വരെ നടന്ന മാർച്ചിന് എൻ. അനന്തകൃഷ്ണൻ ,എസ്. ഹനീഫാ റാവുത്തർ, പി.ചന്ദ്ര സേനൻ, പി.വിജയമ്മ, എൻ. നാരായണ ശർമ്മ, കെ.എൽ . സുധാകരൻ, എ.എം. ദേവദത്തൻ എന്നിവർ നേതൃത്വം നൽകി.കൊല്ലത്ത് എ.ഐ. ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു , ആലപ്പുഴയിൽ എ.ഐ. ടി.യു.സി. ജില്ലാസെക്രട്ടറി അഡ്വ.വി.മോഹൻദാസ്, കോട്ടയത്ത് സി.പി.ഐ ജില്ലാ അസി.സെക്രട്ടറി മോഹൻ ചേന്ദംകുളം, എറണാകുളത്ത് വൈസ് പ്രസിഡന്റ് ടി.കെ. ചക്രപാണി തൃശൂരിൽ ജോയിന്റ് കൗൺസിൽ ജില്ലാസെക്രട്ടറി വി.ജെ. മെർലി , കണ്ണൂരിൽ എ.ഐ. ടി.യു.സി ജില്ലാ സെക്രട്ടറി കെ.ടി. ജോസ് , വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, പാലക്കാട് എ.ഐ. ടി യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha






















