Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ NRI സമിറ്റ്;ഒക്ടോബറില്‍ നടക്കുന്ന സമ്മിറ്റിനു വേദി കണ്ണൂർ...

23 AUGUST 2023 12:13 AM IST
മലയാളി വാര്‍ത്ത

പുതിയ സംരംഭങ്ങൾക്ക് ശക്തിപകർന്ന്‌ ജില്ലയുടെ വ്യവസായ കുതിപ്പിന് അടിത്തറ പാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായതും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം (കണ്ണൂർ NRI സമിറ്റ്) ഒക്ടോബർ 19, 20 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും കണ്ണൂരിന്റെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർ സമിറ്റിൽ പങ്കെടുക്കും.

ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീറ്റെയ്ൽ, കയറ്റുമതി, സേവന മേഖലകൾ, മറ്റു വ്യാപാര ശൃംഖലകൾ ഉൾപെടെ പ്രവാസികൾക്ക് കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചർചകളാവും സമിറ്റിന്റെ പ്രധാന ആകർഷണം.

പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർകാർ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ ഉൾപെടുന്ന സെഷനുകളും ഉണ്ടായിരിക്കും. പ്രവാസി സംരംഭകർക്ക് അവരുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും ഈ പരിപാടിയിലൂടെ ലഭിക്കും.

അടിസ്ഥാനപരമായ ആശയ രൂപീകരണം തൊട്ട്, പദ്ധതി പൂർത്തീകരിച്ച് വിജയത്തിലെത്തുന്നത് വരെയുള്ള ഘട്ടങ്ങളിൽ സർകാരും ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്ന കൃത്യമായ സന്ദേശം നൽകാൻ നിക്ഷേപക സംഗമം വഴി സാധിക്കും.

നീണ്ട കാലം അന്യദേശങ്ങളിൽ ജോലി ചെയ്തും ബിസിനസ് നടത്തിയും നാടിന്റെ വളർചയിൽ പങ്കാളികളായ വിദേശ മലയാളികൾക്ക് ധൈര്യപൂർവം സ്വന്തം നാട്ടിലും അവരുടെ സ്വപ്‍ന പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും പിപി ദിവ്യ പറഞ്ഞു.

വിദ്യാസമ്പന്നരായ പുതിയ തലമുറക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്ന സാഹചര്യവും സൃഷ്ടിക്കാനും , കണ്ണൂരിന്റെ ഉത്പന്നങ്ങൾക്കും ആശയങ്ങൾക്കും ആഗോളതലത്തിൽ സ്വീകാര്യത വർധിപ്പിക്കാനും ഈ സംഗമം വഴി സാധിക്കും. കണ്ണൂരിന്റെ വ്യവസായ-സംരംഭകത്വ സാധ്യതാ പഠനം നടത്തി വിശദമായ റിപോർട് തയാറാക്കി സംഗമത്തിൽ അവതരിപ്പിക്കും. ഇതുവഴി നിക്ഷേപകർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാകും.

പരിപാടിയിൽ പങ്കെടുക്കുന്ന നിക്ഷേപകർക്കും ബിസിനസുകാർക്കും സെപ്റ്റംബർ 15 വരെ ഗൂഗിൾ ഫോറം വഴി രെജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. പദ്ധതികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പദ്ധതി രേഖ മുൻ കൂട്ടി സമർപ്പിക്കണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (18 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (44 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends