Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കുതിക്കാനൊരുങ്ങി രാജ്യം.... ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ വൈകുന്നേരം ചന്ദ്രനിലിറങ്ങും; അവസാന ഡീബൂസ്റ്റിങ് പ്രക്രിയ കൂടി വിജയകരമാക്കി പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ളത് അതി സങ്കീര്‍ണമായ ഇറങ്ങല്‍ ഘട്ടം; പ്രാര്‍ത്ഥനയോടെ 140 കോടി ജനത

23 AUGUST 2023 08:21 AM IST
മലയാളി വാര്‍ത്ത

നമ്മുടെ രാജ്യം മറ്റൊരു അഭിമാന നിമിഷങ്ങളിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്. അവസാന ഡീബൂസ്റ്റിങ് പ്രക്രിയ കൂടി വിജയകരമാക്കി പൂര്‍ത്തിയാക്കിയതോടെ ഇനിയുള്ളത് അതി സങ്കീര്‍ണമായ ഇറങ്ങല്‍ ഘട്ടമാണ്. എന്നാല്‍ ഇത്തവണ പേടകം എന്ത് പ്രതിസന്ധിയുണ്ടായലും ലാന്‍ഡ് ചെയ്യുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. അതെ ആ പ്രതീക്ഷയിലാണ് ഓരോ ഭാരതീയനും.

40 ദിവസം നീണ്ട യാത്രയില്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ പിന്നിട്ട് ചന്ദ്രന്റെ പടിവാതില്‍ക്കലാണ് ചന്ദ്രയാന്‍- 3. ഇന്ത്യന്‍ സമയം വൈകിട്ട് 5.45ന് ചന്ദ്രനില്‍ സൂര്യവെളിച്ചം പരക്കുമ്പോള്‍ വിക്രം ലാന്‍ഡര്‍ ചിരത്ര ദൗത്യം തുടങ്ങും. 6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ മെല്ലെ ഇറങ്ങേണ്ടത്.ആ പതിനേഴ് മിനിറ്റ്, ബഹിരാകാശത്തിന്റെ അനന്തതയിലെ നിശബ്ദമായ ഒരു കൊടുങ്കാറ്റാണ്. കൊടും പരീക്ഷണങ്ങളില്‍ ലാന്‍ഡര്‍ ഒറ്റയ്ക്കാണ്. എല്ലാം സ്വയം തീരുമാനിക്കണം.

കൃത്യ സമയത്ത് കൃത്യമായ ഉയരങ്ങളില്‍ എന്‍ജിനുകള്‍ ജ്വലിപ്പിക്കണം. ഇന്ധനം കൃത്യ അളവില്‍ ഉപയോഗിക്കണം. തിരശ്ചീനമായും ലംബമായും സഞ്ചരിക്കണം. ഇറങ്ങാന്‍ തടസമാകുന്ന കുന്നും കുഴിയും കണ്ടെത്താന്‍ ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യണം.ചുഴിമലരികളെല്ലാം അതിജീവിച്ച് 6.04ന് ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും കഴിയാത്ത നേട്ടം.

ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അത് റോവറിന്റെ പരീക്ഷണ കാലം. അഥവാ ജീവിത കാലം.

നമുക്ക് മുമ്പ് അവിടെയിറങ്ങാന്‍ റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നു. നാലുവര്‍ഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാന്‍ഡര്‍ എത്തിയത്.താഴോട്ടുള്ള യാത്രയ്ക്ക് നാല് നിര്‍ണ്ണായക ഘട്ടങ്ങള്‍തിരുവനന്തപുരം:ചന്ദ്രന്റെ 30കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് വിജയകരമായി മണ്ണിലിറങ്ങാന്‍ നിര്‍ണ്ണായകമായ നാല് ഘട്ടങ്ങളാണുള്ളത്.

1. റഫ്‌ബ്രേക്കിംഗ് : 690 സെക്കന്‍ഡ്, 30കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 7.42കിലോമീറ്റര്‍ അടുത്തെത്തും. വേഗത സെക്കന്‍ഡില്‍ 1680മീറ്റര്‍.വേഗത കുറയ്ക്കാന്‍ നാല് മോട്ടോറുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിക്കും. സെക്കന്‍ഡില്‍ 358 മീറ്റര്‍ തിരശ്ചീനമായും 61 മീറ്റര്‍ ലംബമായും വേഗത കുറയ്ക്കും. തിരിശ്ചീനമായി 713.5കിലോമീറ്റര്‍ സഞ്ചരിക്കും.

2. ആള്‍റ്റിറ്റിയൂഡ് ഹോള്‍ഡ് : 10സെക്കന്‍ഡ്. 7.42കിലോമീറ്ററില്‍ നിന്ന് 6.8കിലോമീറ്റര്‍ അടുത്തെത്തും. തിരശ്ചീനനിലയില്‍ നിന്ന് കുത്തനെ മാറ്റാന്‍തുടങ്ങും.വേഗത തിരിശ്ചീനമായി 336 മീറ്ററും ലംബമായി 59മീറ്ററുമായി കുറയ്ക്കും.തിരിശ്ചീനമായി 3.48കിലോമീറ്റര്‍ സഞ്ചരിക്കും.

3. ഫൈന്‍ ബ്രേക്കിംഗ്: 175സെക്കന്‍ഡ്. 6.8കിലോമീറ്ററില്‍ നിന്ന് ചന്ദ്രന്റെ 800മീറ്റര്‍ അടുത്തെത്തും. ലാന്‍ഡര്‍ ഒരു നിമിഷം നിശ്ചലമാകും. പിന്നെ കുത്തനെ താഴേക്ക്. ലാന്‍ഡിംഗ് സ്ഥലത്തേക്ക് അടുക്കും.

4. ഫൈനല്‍ ഡിസെന്റ് ആന്‍ഡ് ടച്ച് ഡൗണ്‍: 800 മീറ്ററില്‍ രണ്ട് മോട്ടോറുകള്‍ ഓഫാക്കും. ലാന്‍ഡറിലെ ചില ഉപകരണങ്ങള്‍ കണക്കുകൂട്ടലുകള്‍ നടത്തും. സെന്‍സറുകള്‍ പരിശോധനകള്‍ നടത്തും. 150മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ തടസങ്ങള്‍ പരിശോധിക്കും. അപ്രതീക്ഷിത കാരണങ്ങളാല്‍ സെന്‍സറുകളും മറ്റും പ്രവര്‍ത്തിച്ചില്ലെങ്കിലും ലാന്‍ഡര്‍ മെല്ലെ ചന്ദ്രനില്‍ ഇറങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (17 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (43 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends