ഇനിയെല്ലാം കിറുകൃത്യം... ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിനു ഏതാനും ദൂരം അകലെ ഇന്ത്യയുടെ ചന്ദ്രയാന്‍; എല്ലാ കണ്ണുകളും ചന്ദ്രയാനിലേക്ക് തിരിയവേ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍ കാണും; അന്ന് ശിവനെ ചേര്‍ത്തു വച്ച് ആശ്വസിപ്പിച്ചതിന് ഇന്ന് ഫലം കാണും

ലോകം ഇന്ത്യയുടെ പുറകേയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിനു ഏതാനും ദൂരം അകലെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ചന്ദ്രയാന്‍.
ലാന്‍ഡറും (വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യുള്‍ ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പര്‍ശിക്കാനായി തയാറെടുക്കുകയാണ്. വിജയകരമാകുമ്പോള്‍ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഐഎസ്ആര്‍ഒയുടെ രണ്ടാം ശ്രമത്തില്‍ ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനില്‍ സ്പര്‍ശിക്കാനും
റോബോട്ടിക് ചാന്ദ്ര റോവര്‍ ഇറക്കാനും കഴിഞ്ഞാല്‍, ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
2008-ലായിരുന്നു ചന്ദ്രയാന്റെ കന്നി ദൗത്യം. 2019 സെപ്റ്റംബര്‍ 7-ന് ലാന്‍ഡിങിനു ശ്രമിക്കുന്നതിനിടെ ലാന്‍ഡറിലെ ബ്രേക്കിങ് സിസ്റ്റത്തിലെ അപാകതകളെ തുടര്‍ന്ന് അതിന്റെ ലാന്‍ഡര്‍ 'വിക്രം' ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിപ്പോള്‍ ചന്ദ്രയാന്‍-2രാജയപ്പെട്ടിരുന്നു. 2ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തെത്താന്‍ 41 ദിവസത്തെ യാത്രയ്ക്കായി 600 കോടി രൂപയുടെ ചാന്ദ്രയാന്‍-3 ദൗത്യം ജൂലൈ 14-ന് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-III (LVM-3) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചതിന് ശേഷമാണ് ഇന്ത്യ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതെന്നതും ശാസ്ത്രലോകം ഈ ദൗത്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമായിരിക്കുകയാണ്. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സ് ചന്ദ്രനോളം ഉയര്‍ത്തി വിക്രം ലാന്‍ഡ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ചന്ദ്രയാന്‍ അഭിമാന നേട്ടത്തിലേക്കു അടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലാന്‍ഡിങ് കാഴ്ചകളില്‍ പങ്കാളിയാകും. പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ് അദ്ദേഹം. ചന്ദ്രയാന്‍ -2 ലാന്‍ഡിങില്‍ നരേന്ദ്രമോദി ബെഗലൂരൂവില്‍ എത്തിയിരുന്നു. അന്നു ലാന്‍ഡിങ് പരാജയമായപ്പോള്‍ പ്രധാനമന്ത്രിയും മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ ശിവനും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ നിമിഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്.
ഇസ്രോ ടീം ഇന്ത്യയുടേതാണെന്നും ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാവരുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു. ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്താനൊരുങ്ങുമ്പോള്‍, നാമെല്ലാവരും ഒരുമിച്ച് നില്‍ക്കുകയും വിജയകരമായ സോഫ്റ്റ് ലാന്‍ഡിങില്‍ ആഹ്ലാദിക്കുകയും വേണമെന്നും മമത എക്‌സില്‍ പോസ്റ്റ് ചെയ്തു
ലക്‌നൗവിലെ ഇന്ദിരാഗാന്ധി പ്ലാനറ്റോറിയത്തിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രയാന്‍-3 എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൗണ്‍സില്‍ പരിസരത്താണ് ശില്‍പശാല.
ചന്ദ്രയാന്‍-3 ഇന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍, മണല്‍ കലാകാരനായ സുദര്‍ശന്‍ പട്നായികും സംഘവുംമണല്‍ ശില്‍പം ഒരുക്കിയാണ് ആ സന്തോഷം ലോകത്തെ അറിയിക്കുന്നത്.
ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കാനും ചന്ദ്രയാന്‍ ലാന്‍ഡിങ് തത്സമയം കുട്ടികളെ കാണിക്കാനം സൗകര്യം ചെയ്യണമെന്നു യുജിസി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















