ഇനിയെല്ലാം ചരിത്രത്തിന്റെ ഭാഗം... ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങള്‍; ഒരുമാസത്തിലേറെ നീണ്ട പ്രയാണത്തിനൊടുവിലാണ് ചന്ദ്രയാന്റെ ലക്ഷ്യപൂര്‍ത്തീകരണം; ചന്ദ്രനിലേക്കൊരു അഭിമാന യാത്ര ഇങ്ങനെ

വര്‍ഷങ്ങള്‍ക്ക് മുമ്പേ നേടുമെന്ന് കരുതിയ ഇന്ത്യയുടെ കുതിപ്പ് വീണ്ടും അവസാന ലാപ്പില്‍. ഭാരതീയരുടെ എല്ലാ പ്രതീക്ഷകളും പ്രാര്‍ഥനകളുമായി ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടാനൊരുങ്ങുകയാണ് ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍-3. ഒരുമാസത്തിലേറെ നീണ്ട പ്രയാണത്തിനൊടുവിലാണ് ചന്ദ്രയാന്റെ ലക്ഷ്യപൂര്‍ത്തീകരണം. ഈ ദൗത്യത്തിന്റെ തുടക്കം മുതലുള്ള പ്രധാനസംഭവങ്ങളൊന്നു നോക്കാം.
ജൂലൈ ആറിനാണ് ചന്ദ്രയാന്റെ വിക്ഷേപണം സംബന്ധിച്ച പ്രഖ്യാപനം ഐഎസ്ആര്‍ഒ നടത്തിയത്. ജൂലൈ 7ന് എല്ലാ വൈദ്യുത പരിശോധനകളും പൂര്‍ത്തീകരിച്ചു. 11ന് 24 മണിക്കൂര്‍ ലോഞ്ച് റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ജൂലൈ 14ന് ഐഎസ്ആര്‍ഒയുടെ കരുത്തന്‍ റോക്കറ്റായ എല്‍വിഎം3 എം4 ചന്ദ്രയാന്‍ 3നെ ആദ്യ ലക്ഷ്യമായ ഭ്രമണപഥത്തിലെത്തിച്ചു. 15ന് ആദ്യ ഭ്രമണപഥമുയര്‍ത്തല്‍ നടത്തി. 41762 x 173 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് ദൗത്യമെത്തി.
17ന് രണ്ടാമത്തെ ഭ്രമണപഥമുയര്‍ത്തല്‍ നടന്നു. 41603 x 226 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് ദൗത്യമെത്തി. 22ന് ഭ്രമണപഥമുയര്‍ത്തല്‍ പെരിഗ്രീ ഫയറിങ് എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചന്ദ്രയാന്‍ 3 71351 x 233 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ചെയ്തു. ജൂലൈ 25ന് മറ്റൊരു ഭ്രമണപഥമുയര്‍ത്തല്‍ കൂടി നടന്നു.
ഓഗസ്റ്റ് ഒന്നിന് നിര്‍ണായകമായ ഒരു ഘട്ടം നടന്നു. 288 x 369328 കിലോമീറ്റര്‍ ട്രാന്‍സ്ലൂണര്‍ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ 3 പ്രവേശിച്ചു. അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥങ്ങളിലൊന്നിലേക്ക് ദൗത്യം പ്രവേശിക്കുന്നത്.164 x 18074 കിലോമീറ്റര്‍ ഭ്രമണപഥം. ഓഗസ്റ്റ് 6ന് 170 x 4,313 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് ദൗത്യം എത്തി.
ഓഗസ്റ്റ് 9ന് 174 x 1437 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് പേടകം താഴ്ന്നു. 14ന് 151 x 179 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് പേടകം താഴ്ന്നു.16ന് 153x163 എന്ന ഭ്രമണപഥത്തിലേക്ക് ഫയറിങ്ങിനു ശേഷം പേടകം കയറി. 17ന് സുപ്രധാനമായ ഘട്ടം നടന്നു. വിക്രം ലാന്‍ഡറും റോവറും അടങ്ങുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നു വേര്‍പെട്ടു.
18ന് ഡീ ബൂസ്റ്റിങ്. 113 x 157 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് ദൗത്യം താഴ്ന്നു. ഓഗസ്റ്റ് 20ന് അവസാന ഡീബൂസ്റ്റിങ്ങും നടത്തി 25 x 134 കിലോമീറ്റര്‍ എന്ന അന്തിമഭ്രമണപഥത്തിലേക്കെത്തി.
23നു വൈകുന്നേരം 6 മണിയോടെയാണ് ചന്ദ്രന്റെ മണ്ണിലേക്കു ഇറങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ചന്ദ്രയാന്‍ 2 ലെ ലാന്‍ഡര്‍ പരാജയപ്പെട്ടെങ്കിലും ഇത്തവണ പേടകം എന്ത് പ്രതിസന്ധിയുണ്ടായലും ലാന്‍ഡ് ചെയ്യുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.
പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ഈ യാത്രയ്ക്കിടയിലെ അവസാനത്തെ 20 മിനിട്ടുകളെയാണ് ഭീകരതയുടെ 20 മിനിട്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്നത്തെ ഫൈന്‍ ബ്രേക്കിങ് വളരെ പ്രധാനമാണ്. 175 സെക്കന്‍ഡുകള്‍ നീളുന്ന ഫൈന്‍ ബ്രേക്കിങ് ഘട്ടത്തില്‍ ചരിഞ്ഞ് ശിരശ്ചീനമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ പിടിച്ചു നിര്‍ത്തുകയും ലാന്‍ഡര്‍ ലെഗ്ഗുകള്‍ താഴേക്ക് വരും വിധത്തില്‍ ക്രമീകരിക്കുകയും ചെയ്യും. ഈ സമയം പേടകത്തിന്റെ സഞ്ചാര വേഗം പൂജ്യത്തിലെത്തുകയും ഉപരിതലത്തില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും.
ഈ ഘട്ടത്തിലാണ് 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം നിയന്ത്രണം വിട്ട് അമിതമായി ചരിഞ്ഞ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ആ പരാജയത്തില്‍ നിന്നാണ് പുതിയ വിജയം കുറിയ്ക്കുന്നത്.
https://www.facebook.com/Malayalivartha






















