സര്‍ക്കാരിന്റെ ഓണസമ്മാനമായി 60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവ്

സര്‍ക്കാരിന്റെ ഓണസമ്മാനമായി 60 വയസു മുതല്‍ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി.
സംസ്ഥാനത്തെ 55781 പട്ടിക വര്‍ഗക്കാരില്‍ കോട്ടയം ജില്ലയിലെ ഉപഭോക്താക്കള്‍ ഒഴികെയുള്ളവര്‍ക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയില്‍ ഉള്ളവര്‍ക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു.
അതേസമയം അരിവാള്‍ (സിക്കിള്‍സെല്‍) രോഗികള്‍ക്ക് ആദ്യമായി ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുന്നു.നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണിത്.സിവില്‍സപ്ലൈസ്,കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി,പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ എട്ടിനങ്ങളാണ് കിറ്റിലുള്ളത്.
ആരോഗ്യ വകുപ്പും അരിവാള്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വെള്ളി,ശനി ദിവസങ്ങളിലായി കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് .
"
https://www.facebook.com/Malayalivartha






















