ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു....ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി 27-ന് നട തുറക്കും

ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ സഹസ്ര കലശപൂജ നടന്നു. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു. പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട അടച്ചു. ഇനി ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി 27-ന് നട തുറക്കും.
25 കലശം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ കഴിഞ്ഞ ദിവസം ക്ഷേത്രസന്നിധിയില്‍ നടന്നിരുന്നു. തന്ത്രിയുടെ കാര്‍മികത്വത്തില്‍ പൂജിച്ച ബ്രഹ്മകലശം ആഘോഷമായാണ് ശ്രീകോവിലില്‍ എത്തിച്ചത്.
ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടന്നു. ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി ലക്ഷാര്‍ച്ചനയും സന്നിധാനത്ത് നടത്തി.
"
https://www.facebook.com/Malayalivartha






















