Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം.... ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്...

23 AUGUST 2023 11:06 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവമെന്ന ലക്ഷ്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറും. നാലു വര്‍ഷം മുമ്പ്. ചന്ദ്രയാന്‍ -2 ലാന്‍ഡറിന്റെ ക്രാഷ്-ലാന്‍ഡിംഗിനെ തുടര്‍ന്നുള്ള നിരാശയ്ക്കും അവസാനമാകും.

 

 

 

 

സോഫ്റ്റ് ലാന്‍ഡിംഗിനായി അവസാനത്തെ 17 മിനിറ്റ് അതിനിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും ’17 മിനിറ്റ് ഭീകരത’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘മാന്‍സിനസ് സി’ ഗര്‍ത്തത്തിന് അടുത്തായി നാലു കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശത്താണ് ലാന്‍ഡറിനെ ഇറക്കുന്നത്.

 

 

മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സ് (MOX) ‘ഊര്‍ജ്ജവും’ ‘ആവേശവും’ കൊണ്ട് അലയടിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ദൗത്യത്തിന്റെ സിസ്റ്റങ്ങള്‍ പതിവ് പരിശോധനയ്ക്ക് വിധേയമാണ് ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥത്തില്‍ ഏകദേശം 6,000 കി.മീ/മണിക്കൂര്‍ വേഗതയില്‍ നിന്ന് ബഹിരാകാശ പേടകം ലാന്‍ഡ് ചെയ്യുന്നതിനാല്‍ പൂജ്യത്തിനടുത്തേക്ക് വേഗത കുറയ്‌ക്കേണ്ടിവരും. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ പോലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

 

 

 

ISTRAC-ലെ മിഷന്‍ കണ്‍ട്രോള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതോടെ, ലാന്‍ഡിങ് പൂര്‍ണ്ണമായും സ്വയംനിയന്ത്രണത്തിലായിരിക്കും. – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ ലോജിക്ക് എന്നിവ മുഖേനയാണിത്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 തകരാറുകളെ തുടര്‍ന്ന്
ചന്ദ്രോപരിതലത്തില്‍ പതിക്കുകയും ചെയ്തത്. രണ്ട് ദിവസം മുമ്പ് റഷ്യയുടെ ലൂണ-25 ഉള്‍പ്പെടെ നാല് ദൗത്യങ്ങള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമാനമായി പരാജയപ്പെട്ടിരുന്നു.

 

 

 

മുമ്പത്തേത് പോലെയുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഐഎസ്ആര്‍ഒ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ബെംഗളൂരുവിലെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക്, യുഎസിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, സ്പെയിനിലെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി സ്റ്റേഷന്‍ അല്ലെങ്കില്‍ ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ വഴി ചന്ദ്രയാന്‍-3 ലാന്‍ഡര്‍ നേരിട്ട് അയക്കുന്ന സിഗ്‌നലുകളുടെ ഡാറ്റ ബെംഗളൂരുവിലെ മിഷന്‍ കണ്‍ട്രോളിന് ലഭിക്കും. ചന്ദ്രയാന്‍-3 ബന്ധം സ്ഥാപിച്ചതായി തിങ്കളാഴ്ച ഐഎസ്ആര്‍ഒ അറിയിച്ചു.

 


14 ഭൗമദിനങ്ങള്‍ വരെ നീളുന്ന ചന്ദ്രനില്‍ പകലിന്റെ തുടക്കത്തില്‍ ഇറങ്ങാനാണ് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ലക്ഷ്യമിടുന്നത്. ബഹിരാകാശ പേടകത്തിലെ ഉപകരണങ്ങളെല്ലാം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്, അവ ഒരു ചാന്ദ്ര ദിനം അല്ലെങ്കില്‍ ഭൂമിയില്‍ 14 ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ചില കാരണങ്ങളാല്‍ ബഹിരാകാശ പേടകം ബുധനാഴ്ച ലാന്‍ഡിംഗ് നടത്താന്‍ തയ്യാറായില്ലെങ്കില്‍ ഓഗസ്റ്റ് 27 ന് മറ്റൊരു ലാന്‍ഡിംഗ് ശ്രമം നടത്താമെന്ന് ഒരു മുതിര്‍ന്ന ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു.
ഇന്നത്തെ ലാന്‍ഡര്‍ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാന്‍ഡിംഗിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കുക.

 

 

 

 

തത്സമയം കാണാം

നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചന്ദ്രയാന്‍-3ന് ആശംസകള്‍ നേരുന്നു്. വൈകീട്ട് 6.04-നാണ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും 5.27 മുതല്‍ ലാന്‍ഡിങ് നടപടികള്‍ തത്സമയം വീക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഐഎസ്ആര്‍ഒ.) ഒരുക്കിയിട്ടുണ്ട്. ചന്ദ്രയാന്‍-3 ലാന്‍ഡിങ് നടപടികള്‍ വൈകീട്ട് 5.27 മുതല്‍ ഐ.എസ്.ആര്‍.ഒ. വെബ്സൈറ്റ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ഡി.ഡി. നാഷണല്‍ ടി.വി. എന്നിവയില്‍ തത്സമയം കാണാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (18 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (44 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends