Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

നാളെ വൈകുന്നേരം 5.20 ന് അലാറം വെച്ച് ഒരു കൈതോലപായയിൽ കിടന്നുറങ്ങിക്കോളു…ഒരു സാഹചര്യം ഒത്ത് വരുന്നുണ്ട്…സാറിന്റെ ഒരു ആശംസാ വിഡിയോ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട് ‘ ....ഒരു പദ്ധതിയെ പോലും തകർക്കാൻ ശേഷിയുള്ള ആശംസ...സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങി....

23 AUGUST 2023 11:54 AM IST
മലയാളി വാര്‍ത്ത

ഇതിപ്പോൾ ആരെയാണ് പരസ്യമായി പരിഹസിച്ചിരിക്കുന്നത് എന്നുള്ളത് കൃത്യമല്ലെങ്കിലും ഈ ഒരു പോസ്റ്റ് കാണുമ്പൊൾ ആർക്കും തോന്നും ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. പറഞ്ഞു വരുന്നത് നടൻ ഹരീഷ് പേരടിയെ കുറിച്ചാണ് . അദ്ദേഹം ഇപ്പോഴത്തെ സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും ശക്തമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ വീണ്ടും എത്തിയിരിക്കുകയാണ് .ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കേരളത്തിൽ സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന എ എൻ ഷംസീറിന്റെ വാക്കുകളെ കടമെടുത്ത് പരിഹാസ കുറിപ്പുമായി നടൻ ഹരീഷ് പേരടി .ഫേസ് ബുക്ക് പേജിലാണ് കഴിഞ്ഞ ദിവസം രാത്രി ഈ ഒരു പോസ്റ്റ് പങ്കു വച്ചത് . അതിലെ വരികൾ ഇപ്രകാരമാണ്. ‘ നാളെ വൈകുന്നേരം 5.20 ന് അലാറം വെച്ച് ഒരു കൈതോലപായയിൽ കിടന്നുറങ്ങിക്കോളു…ഒരു സാഹചര്യം ഒത്ത് വരുന്നുണ്ട്…

 

സാറിന്റെ ഒരു ആശംസാ വിഡിയോ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട് ‘ – എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത് . ആരുടെയും പേര് പരാമർശിക്കാത്ത കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിലും കമന്റുകൾ വരുന്നുണ്ട് .ഇന്ത്യയുടെ ചന്ദ്രയാൻ നാളെ വൈകിട്ട് 6.04നാണ്സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുക . ഹരീഷ് പേരടി പറയുന്ന സാഹചര്യം അതാണെന്നും , എന്നാൽ ആരുടെയോ ആശംസ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹരീഷ് പേരടി ഭയക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു .ഒരു പദ്ധതിയെ പോലും തകർക്കാൻ ശേഷിയുള്ള ആശംസയായതിനാലാണ് 5.20 ന് അലാറം വെച്ച് കിടന്നുറങ്ങാൻ പറഞ്ഞിരിക്കുന്നതെന്നുമാണ് ചിലരുടെ കണ്ടുപിടുത്തം . എന്നാലും അത്രത്തോളം ഭയാനകമായ ആശംസ ആരുടേതായിരിക്കുമെന്ന ചിന്തയിലാണ് സോഷ്യൽ മീഡിയ.നമ്മുടെ രാജ്യത്തിൻറെ അഭിമാന ദൗത്ര്യമായ ചന്ദ്രയാൻ 3 ഇന്ന് വൈകും നേരമാണ് ചന്ദ്രനിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പുകൾ എടുത്തിരിക്കുന്നത് .

ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയാണ് രാജ്യം ഒന്നടങ്കം. അതിനിടയിൽ ആണ് ഈ ഒരു പോസ്റ്റ് .കഴിഞ്ഞ ദിവസം ഷംസീർ മാധ്യമങ്ങളെ കണ്ടപ്പോൾ ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ അറിയിച്ചിരുന്നു. ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് സ്പീക്കർ എ.എൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് നേരിട്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ.എൻ. ഷംസീർ ചോദിച്ചു. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു.

 

വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു. ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (18 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (44 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends