സീതാറാം യച്ചുരിയുടെ പണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പനിച്ചു വിറയ്ക്കുന്നു..... പിണറായിയെ സംബന്ധിച്ചടത്തോളം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്..... എന്നാൽ ഇതിനെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത തരത്തിൽ അദ്ദേഹം ദുർബലനാണ്..... കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി....

സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതിനിടെ, സിഎംആർഎല്ലിൽനിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകൾ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയുമെന്നും കുഴൽനാടൻ വ്യക്തമാക്കി.‘എ.കെ.ബാലൻ മുതിർന്ന നേതാവാണ്. ഞാൻ തുടക്കക്കാരനും. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമബോധ്യം. അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയും. അടച്ചില്ലെന്നു തെളിഞ്ഞാൽ ബാലൻ എന്തു ചെയ്യും? മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നു സമ്മതിക്കുമോ? ഇടപാട് സുതാര്യമാണെന്നു സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു. പണം വാങ്ങിയ തീയതിയിലെ ഇൻവോയ്സ് പുറത്തുവിടണം’ – കുഴൽനാടൻ പറഞ്ഞു. നിധിൻ ഗഡ്ഗരി ഉൾപ്പെടെയുള്ള നേതാക്കളെ പിണറായി സ്വാധീനിക്കുന്നുണ്ട്. ഐ.ജി.എസ് ടി. വീണ അടച്ചില്ലെങ്കിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇതാണ് പിണറായിയുടെ ഭയം. അമിത് ഷായുമായി പിണറായിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കേണ്ടത് അമിത് ഷായാണ്. നിധിൻ ഗഡ്ഗരിയെ ഉപയോഗിച്ച് അമിത് ഷായെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മുഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഒരിക്കൽ മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയപ്പോൾ പിണറായി ക്ഷുഭിതനായത് വാർത്തയായി മാറിയിരുന്നു. ഗവർണറെ പിണക്കാതിരിക്കാൻ പിണറായി ശ്രമിക്കുന്നതും ഇതുകൊണ്ടാണ്. നികുതി വകുപ്പു സെക്രട്ടറിയെ നിയോഗിച്ച് തൻ്റെ മകൾക്കെതിരെ അന്വേഷണം നടത്താൻ കെ എൻ.ബാലഗോപാൽ തീരുമാനിച്ചപ്പോൾ അത് പിണറായി ചോദ്യം ചെയ്യാത്തതും പേടിച്ചിട്ടാണ്..ഇത്രയും കാലം യച്ചൂരിയെ പിണറായിെ മൈൻസ്ൻ ചെയ്യില്ലായിരുന്നു.യച്ചൂരി ആവശ്യപ്പെട്ടാൽ കേൾക്കാനുള്ള ബാധ്യത പിണറായിക്കില്ല. യച്ചൂരി ദുർബലനായതു തന്നെയാണ് കാരണം.എന്നാൽയച്ചൂരി യെ പിണറായി പിണക്കില്ല.കാരണം ദേശീയ തലത്തിൽ സി പി എമ്മിനെ നിലനിർത്തുന്ന ബ്രാൻറാണ് യച്ചൂരി . ഇതിനിടെ കെ പി സി സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനുമെതിരെ എടുത്ത കേസുകൾ ബി ജെ പി ആവശ്യപ്രകാരമാണെന്നുമുള്ള നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. 2024 ൽ പാർലെമെൻ്റ് തിരഞ്ഞടുപ്പ് നടക്കാൻ പോവുമ്പോൾ കോൺഗ്രസ് നേതാക്കളെ അകത്താക്കേണ്ടത് സി പി എമ്മിൻ്റെ തന്ത്രമാണെന്ന് കോൺഗ്രസ് പറയുന്നു.. ഇത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. മോൻസൻ മാവുങ്കൽ കേസിൽ സുധാകരനെ പ്രതിചേർത്തതും ഇതിൻ്റെ ഭാഗമാണെന്ന് അറിയുന്നു. സുധാകരനെ ഇ.ഡി. മണിക്കൂറുകൾ ചോദ്യം ചെയ്യുന്നതും രാഷ്ട്രീയ കാരണങ്ങളാലാണ്.യച്ചൂരി ഇപ്പോൾ കേരളത്തിലേക്ക് വരാറേയില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കുന്നില്ല. പിണറായിയെ ഡൽഹിയിൽ കാണുന്നത് ഒഴിച്ചു നിർത്തിയാൽ ഇവർ തമ്മിൽ ആശയ വിനിമയവും ഇല്ല.സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ യച്ചൂരി യെ കാണാറുണ്ട്. സംസ്ഥാന സി പി എമ്മിൻ്റെ പോക്കിൽ യച്ചൂരി ക്ക് ആശങ്കയുണ്ട്. ഇക്കാര്യം അദ്ദേഹം എം.വി.ഗോവിന്ദനുമായി പങ്കു വയ്ക്കാറുണ്ട്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പിണറായിക്ക് ഒപ്പം നിൽക്കാൻ മാത്രമേ എം.വി. ഗോവിന്ദന് കഴിയുകയുള്ളു. എന്നാൽ പാർട്ടി സെക്രട്ടറിക്ക് അദ്ദേഹത്തിൻെറതായ നിലപാട് ഇക്കാര്യത്തിലുണ്ട്. കെ.സുധാകരനും സതീശനുമെതിരെ കേസെടുത്തതിലും യച്ചൂരി യോജിക്കുന്നില്ല. കോൺഗ്രസിൻ്റെ ദേശീയ നേതാക്കളോട് താൻ എന്തു പറയും എന്ന കാര്യത്തിൽ യച്ചൂരിക്ക് ഒരു രൂപവുമില്ല.ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരുമിച്ചാണ് സി പി എം നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി സർക്കാർ കേസെടുക്കുന്നത്. കെ സി വേണുഗോപാൽ ഇക്കാര്യം യച്ചൂരി യോട് സംസാരിച്ചിട്ടുണ്ട്. അപ്പോഴും നിസഹായമായാണ് യച്ചൂരി പ്രതികരിച്ചത്.എന്നാൽ ഇന്ന് യച്ചൂരി ശക്തനായി മാറിയിരിക്കുകയാണ്. സംസ്ഥാന കര്യങ്ങളിൽ അദ്ദേഹം കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ടിയുടെ അലകും പിടിയും തന്നിലേക്ക് അടുപ്പിക്കാനാണ് യച്ചൂരി ഇപ്പോൾ ശ്രമിക്കുന്നത്. മന്ത്രി ബാലഗോപാൽ യച്ചൂരിയുടെ ശിഷ്യനാണ്. വീണാ വിജയൻെറ കാര്യത്തിൽ യച്ചൂരിയും ബാലഗോപാലും തമ്മിൽ ചർച്ച നടത്തിയിട്ടുള്ളതായി മനസിലാക്കുന്നു. നികുതി വകുപ്പ് സെക്രട്ടറിയെ പോലൊരു ഉദ്യോഗസ്ഥനെ കൊണ്ട് തൻ്റെ മകൾക്കെതിരെ അന്വേഷണം നടത്തുന്നതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. ടെലഗ്രാഫ് പോലുള്ള പത്രങ്ങൾ യച്ചൂരിയുടെ നിസഹായാവസ്ഥ വാർത്തയാക്കിയിരുന്നു. . തൻ്റെ നിസഹായവസ്ഥ യച്ചൂരി മാധ്യമ ലോകത്തെ അറിയിച്ചിട്ടുണ്ട്. മുമ്പ് വി എസ് ഗ്രൂപ്പുകാരനായിരുന്നു യച്ചൂരി. വി എസ് കിടപ്പിലായതോടെയാണ്യച്ചൂരിയുടെ കഷ്ടകാലം തുടങ്ങിയത്. പഴയ വി എസ് ഗ്രൂപ്പുകാരനെ പിണറായി അംഗീകരിച്ചത് അദ്ദേഹം പിണറായിക്ക് മുമ്പിൽ കീഴടങ്ങിയതുകൊണ്ടാണ്. പിണറായിയെ എതിർത്താൽ താൻ സി പി എം ജനറൽ സെക്രട്ടറി സ്ഥാനത്ത് കാണില്ലെന്ന് യച്ചൂരിക്ക് അറിയാം. പിണറായിയുടെ തകർച്ചയിൽ യച്ചൂരി സന്തുഷ്ടനാണ്. താഴെ വീണ പിണറായിയെ തകർക്കുക എന്ന ലക്ഷ്യമാണ് യച്ചൂരിക്കുള്ളത്.സി പി എമ്മിലെ ഉന്നത നേതാക്കളെല്ലാം തന്നെ രഹസ്യമായി പിണറായിക്കെതിരെ സംസാരിക്കുകയാണ്.പാർട്ടി സെക്രട്ടറിയാകട്ടെ പിണറായിയുടെ ദൈനംദിന കാര്യങ്ങളോട് തീരെ സുഖകരമല്ലാത്ത വിധത്തിലാണ് പ്രതികരിക്കുന്നത്. തൻ്റെ മകൾ അനുഭവിക്കുന്ന വിഷമങ്ങളിൽ എം.വി.ഗോവിന്ദൻ സഹായിക്കുന്നില്ലെന്ന ബോധ്യം പിണറായിക്കുണ്ട്. മാത്യു കുഴൽനാടനെ സി പി എം നേതാക്കൾ പ്രകോപിപ്പിക്കുന്നത് വീണയെ പ്രതിസന്ധിയിലാക്കാനാണെന്ന് പിണറായി കരുതുന്നു. ചിലരെല്ലാം പിണറായിക്ക് ജയ് വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ തളർച്ചയിൽ ആഹ്ലാദ ചിത്തരാണ് പലരും. അമിത് ഷായെയാണ് പിണറായിക്ക് ഏറ്റവും ഭയം. അതിൽ നിന്ന് കരകയറാനാണ് അദ്ദേഹത്തിൻ്റെ ശ്രമം.
https://www.facebook.com/Malayalivartha






















