' ഉണ്ണാനും ഉറങ്ങാനും അന്യ മത പുരോഹിതന്റെ നിര്‍ദ്ദേശം കാക്കുന്നവര്‍, ഭാര്യയുടെ കൈത്തണ്ടയില്‍ പോലും അന്യ മത സന്ദേശങ്ങള്‍ പച്ച കുത്തിയവര്‍, സ്വന്തം വീട്ടിലെ പൂജാ മുറിയില്‍ അള്‍ത്താര മാത്രം ഉള്ളവര്‍....'ഗണേഷ്കുമാറിനെതിരെ സഹോദരിയുടെ പോസ്റ്റ് വൈറലാകുന്നു...
പല വിഷയങ്ങളും ഉണ്ടാകുമ്പോൾ ,അതുമായി ബന്ധപ്പെട്ടിട്ടുള്ള പഴയ പോസ്റ്റുകൾ വൈറലാവാറുണ്ട്. ഇപ്പോൾ രാഷ്ട്രീയ കേരളം കൂടുതൽചർച്ച ചെയുന്നത് ഗണേഷ് കുമാർ എന്ന പേരാണ്. രാഷ്ട്രീയത്തിലും ഗണേഷിന് എതിരാളികൾ കൂട്ടത്തോടെ നിലപാടുകൾ കടുപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത് പോലെയാണ് കുടുംബത്തിൽ നിന്നും. ഇപ്പോഴിതാ ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻ പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്. ജന്മഭുമിയിലാണ് ഈ ഒരു റിപ്പോർട്ട് വന്നിരിക്കുന്നത്. മുന്‍ മന്ത്രിയും എന്‍എസ്എസ് നേതാവുമായ കെബി ഗണേശ്കുമാര്‍ ക്രൈസ്തവ വിശ്വാസം പുലര്‍ത്തുന്ന ആളാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് സഹോദരി രംഗത്ത് വരുന്നത്. എന്‍ എസ് എസ് അംഗങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ഫേസ് ബുക്കിലാണ് ഉഷ സഹോദരന്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ആളെണെന്ന് പറയുന്നത്.
ആ പോസ്റ്റിലെ വരികൾ ഇങ്ങനെയാണ് ‘എന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണ്’. ജനനം ഹിന്ദു കുടുംബത്തില്‍ ആണെങ്കിലും മറ്റു മതങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്നവര്‍ യൂണിയന്റെ സമ്പത്തും സ്വാധീനവും കണ്ടു നേതൃത്വത്തില്‍ വരാന്‍ ശ്രമിക്കും; സൂക്ഷിക്കുക. ഉണ്ണാനും ഉറങ്ങാനും അന്യ മത പുരോഹിതന്റെ നിര്‍ദ്ദേശം കാക്കുന്നവര്‍, ഭാര്യയുടെ കൈത്തണ്ടയില്‍ പോലും അന്യ മത സന്ദേശങ്ങള്‍ പച്ച കുത്തിയവര്‍, സ്വന്തം വീട്ടിലെ പൂജാ മുറിയില്‍ അള്‍ത്താര മാത്രം ഉള്ളവര്‍, സ്വന്തം മെയില്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ച്ചറായി പരിശുദ്ധ മാതാവിന്റെ ചിത്രം ഇടുന്നവര്‍,സ്വകാര്യ പ്രാര്ഥനയെല്ലാം അന്യ മതത്തിന്റെ രീതിയില്‍ ചെയ്യുന്നവര്‍, ഇങ്ങനെയുള്ളവര്‍ നേതൃസ്ഥാനത്തു വരുന്നതിനെതിരെയാണ് ജാഗ്രത വേണ്ടത്.'ആ പോസ്റ്റിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടായിരുനെകിലും . അതിലെ ചില പ്രസ്തുത ഭാഗങ്ങൾ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുകയാണ് . ബാലകൃഷ്ണപിള്ളയുടെ സ്വത്ത് ഭാഗംവെച്ചപ്പോള്‍ മകളെന്ന നിലയില്‍ തനിക്ക് നല്‍കാതെ ഗണേഷ് അത് തട്ടിയെടുക്കുകയായിരുന്നു എന്ന പരാതിയുമായാണ് ഉഷ ആദ്യം രംഗത്ത് വന്നത്. സ്വത്ത് തര്‍ക്കം നടക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവേളയില്‍ ആയത് ഗണേഷിനു കനത്ത തിരിച്ചടിയായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകേണ്ട ഗണേഷിനു മന്ത്രിസഭാ കാലയളവില്‍ രണ്ടാം ഊഴം നല്‍കാനാണ് അന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. നവംബറില്‍ പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആന്റണി രാജുവിനെ മാറ്റി ഗണേഷിനു മന്ത്രിസ്ഥാനം നല്‍കുമോ എന്ന് പോലും സംശയമുണ്ട്. സര്ക്കാരിന്നെതിരെ ഗണേഷ് ഉതിര്‍ക്കുന്ന ശക്തമായ വിമര്‍ശനങ്ങളാണ് ഈ സംശയം ഉയര്‍ത്തുന്നത്. മന്ത്രിയാകാന്‍ വേണ്ടിയല്ല ഞാന്‍ എംഎല്‍എയായത് എന്ന ഗണേഷിന്റെ സമീപകാല പ്രസ്താവനയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചേര്‍ത്ത് വായിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെയാണ് ഗണേഷിനെതിരെ ആഞ്ഞടിച്ച് എഫ്ബി പോസ്റ്റുമായി ഉഷ മോഹന്‍ദാസ് രംഗത്ത് വരുന്നത്.
അതെ സമയം പുതിയ മന്ത്രി സഭ പുനഃ സംഘടനയെ കുറിച്ചിവിടെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. സോളാർ കേസ് ആയി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ മന്ത്രി സ്ഥാനം തുലാസിൽ ആണ്. അല്ലെങ്കിലേ ഭരണപക്ഷത്തുള്ള മന്ത്രിമാർക്കെതിരെ വാളോങ്ങി കൊണ്ട് വരുന്ന ഗണേഷ്‌കുമാർ കുറച്ചു കാലമായി മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും കണ്ണിലെ കരടായി തുടരുകയാണ്. അതിനിടയിലാണ് വിവാദങ്ങൾ എല്ലാം കൂടെ ഒരുമിച്ച് പൊട്ടി പുറപ്പെട്ടത് . വീട്ടിൽ നിന്നും തന്നെയാണ് ആദ്യ പടപ്പുറപ്പാട് തുടങ്ങിയതും.ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനമൊഴിയുന്നതിന് പകരമാണ് കെബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുന്നത്. ഏതായാലും എനിയ്ക്കിപ്പോൾ മന്ത്രി സ്ഥാനം ഇവിടെ എങ്ങനെ ചെന്ന് അവസാനിക്കും എന്നുള്ളത് ആണ് ഒരു വലിയ ചോദ്യ ചിഹ്നമായി തുടരുന്നത് .
https://www.facebook.com/Malayalivartha