അന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായികരിച്ച മന്ത്രിയുടെ നടപടി ദുരൂഹം രമേശ് ചെന്നിത്തല

ആരോപണ വിധേയനായ സ്റ്റാഫിൻ്റെ പരാതി വാങ്ങി പേലീസിന് നൽകിയ ശേഷം സ്റ്റാഫിനെ ന്യയീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹ രവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിക്കാരൻ നൽകിയ പരാതി പോലീസിന്ന് നൽകാതെ മുക്കിയ ശേഷം ആരോപണ വിധേയൻ നൽകിയ പരാതി മാത്രം നൽകിയ ശേഷം മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുകയായിരുന്നു.
അതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ് ഇതോടെ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട് ഇക്കാര്യത്തിൽ ദുരൂഹതകൾ നിലനിൽക്കുകയാണ് പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്.
പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി. യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ട് വരമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്ഥാവന തിരുത്തുകയും തൻ്റെ പെഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ പുറത്ത് നിർത്തുകയും ചെയ്യണം.
ഇതായിരുന്നു മന്ത്രി ചെയ്യേണ്ടിരുന്നത് അതിനു പകരം സ്വന്തം സ്റ്റാഫിനെ വെള്ള പൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha