വിശ്രമമുറികളില്‍ യൂണിഫോം, ഷൂ എന്നിവ സൂക്ഷിക്കരുത് ; എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി

എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി. വിശ്രമമുറികളില്‍ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നാണ് റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിലുള്ളത്. വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. മറിച്ച് വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണം.
വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും റേഞ്ച് ഡി ഐജി പുട്ട വിമലാദിത്യയുടെ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം അവസാനത്തോടെ സര്‍ക്കുലര്‍ നടപ്പിലാക്കണം.
അതേസമയം, നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് പൊലീസ് സേനയില്‍ നിന്നുയര്‍ന്നുവരുന്നത്. ഇതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം യൂണിഫോം സൂക്ഷിക്കാന്‍ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം.
https://www.facebook.com/Malayalivartha