കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനിയുടെ വെളിപ്പെടുത്തലിന്റെ തൊട്ടുടത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത ക്വാട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസ് നടപടിയിൽ പ്രതികാരം ചർച്ച പുകയുന്നു...

കഴിഞ്ഞ ദിവസം വിനോദിനി കോടിയേരി ഒരു കണ്ണനൽ മുഖ്യമന്ത്രിയുടെ നെഞ്ചത്തേയ്ക്ക് കോരി യിട്ട് .ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കനൽ കത്തി ഒരു കൂട്ട തീ പിടിത്തം ഉണ്ടാവാൻ അതികം കാലതാമസം വേണ്ട..ആരോപണം ഉന്നയിച്ച മണിക്കൂറുകൾ ആയില്ല ദേ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ഒരു വർത്ത പുറത്തേക്ക്.ട്രിവാൻഡ്രം ക്ലബിൽ ചീട്ടുകളി സംഘം പിടിയിലാകുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാറും പ്രതി. കോടിയേരിയുടെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാർ. ചീട്ടുകളി കേസിൽ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. 5.6 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്..
കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും ആയിരുന്നു. ആ വെളിപ്പെടുത്തലിന്റെ തൊട്ടുടത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത ക്വാട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസ് നടപടിയിൽ പ്രതികാരമുണ്ടെന്നാണ് വാദം. ഇത് ഇടത് സഹയാത്രികൻ കൂടിയായ മുരളിതമാരകുടിയി പോലും ഈ വധവും ശെരിയാണ് എന്ന തരതത്തിൽ കുറുപ്പ് പങ്കുവയികുന്നു..
ചീട്ടുകളി എന്ന "മാരക" കുറ്റകൃത്യം !
ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്നു ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന "ബ്രേക്കിംഗ് ന്യൂസ്" ദൃശ്യങ്ങൾ കാണുന്നു.
വലിയ തീവ്രവാദികളെ ഒക്കെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ
അമ്പത് വർഷമായി കാണുന്ന സീനാണ്.
നാട്ടിൻ പുറത്തു മാവിന്റെ ചോട്ടിൽ ഒക്കെ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പോലീസ്
അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും ഒക്കെ വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി "പിടിക്കാൻ" പോയ ഒരു പോലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം
സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും ഒന്നും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി ഒക്കെ സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻ്റെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സമ്പാദിക്കുകയും ഒക്കെ ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?
പണ്ടേ മാറേണ്ട നിയമമാണ്.
മുരളി തുമ്മാരുകുടി
ചീട്ട് കളിച്ചവരെയോ മുറിയെടുത്തവരെ പേര് പറയുന്നില്ലെങ്കിൽ പോലും ഈ നടപടി തികച്ചും മോശമായി പോയി എന്നാണ് തുമ്മര്കുടിയുടെ പക്ഷം.എന്നാൽ
പ്രതികാര മനോഭാവം അങ്ങനെ ഒന്നില്ലെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും പൊലീസും പറയുന്നു. കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനിയുടെ വെളിപ്പെടുത്തൽ ചർച്ചയായതിന്റെ അടുത്ത ദിവസം തന്നെ കോടിയേരിയുടെ അളിയന്റെ പേരിലെടുത്ത മുറിയിലെ ചീട്ടു കളി മ്യൂസിയം പൊലീസ് കണ്ടു പിടിച്ചതാണ് 'പ്രതികാരം' ഇതിന് പിന്നിലുണ്ടോ എന്ന സംശയം സജീവമാക്കുന്നത്.
പൊലീസ് ആസ്ഥാനത്തിന് തൊട്ടരികെ ഉള്ള ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നാണ് ഒൻപത് അംഗ സംഘം കുടുങ്ങിയത്. ആറു ലക്ഷത്തോളം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോട്ടയം, വർക്കല തുടങ്ങി പല സ്ഥലങ്ങളിൽ നിന്ന് ഇതിനായി മാത്രം എത്തിയവരാണ് പ്രതികൾ. ക്ലബിലെ അഞ്ചാം നമ്പർ കോട്ടെജ് വാടകക്ക് എടുത്ത് ആയിരുന്നു പണം വെച്ച് ചീട്ടുകളി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോടിയേരിയുടെ ഭാര്യ ചിലത് തുറന്നു പറഞ്ഞ ദിവസം തന്നെ ഇതു എങ്ങനെ സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. മുൻപും പലവട്ടം ഇതേ സംഘം ഇവിടെ ഒത്തുകൂടിയിരുന്നു എന്നാണ് വിവരം.
കോട്ടയം സ്വദേശി മനോജ്, പന്തളം സ്വദേശി അഷറഫ്, കാഞ്ഞിരംകുളത്ത് നിന്നുള്ള സിബി ആന്റണി, കവടിയാറിൽ നിന്നുള്ള ജയകൃഷ്ണൻ, സീതാറാം, ചിറയിൻ കീഴ് സ്വദേശി വിനോദ്, ആറ്റിങ്ങൽ സ്വദേശി ശിഹാസ്, തിരുവനന്തപുരം കുന്നുകുഴിയിൽ നിന്നുള്ള അമൽ, വർക്കല സ്വദേശി ശങ്കർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha