ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്....ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു കഴിഞ്ഞു... ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും.... സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.... 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല....

ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്. ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു . കഴിഞ്ഞു. കണ്ടലയിൽ ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും. സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.ഇടതു മുന്നണി ഘടകകക്ഷികളുടെ വായടപ്പിക്കാനുള്ള പിണറായിയുടെ ഹിന തന്ത്രത്തിൻ്റെ ഭാഗമാണ് ഓപ്പറേഷൻ കണ്ടല .കണ്ടല സർവ്വീസ് സഹരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ സിപിഐ നേതാവ് ഭാസുരാംഗനെതിരെ ഇനിയും ഒരു നിയമനടപടിയും സ്വീകരിക്കാതെ പൊലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ഭാസുരാംഗന്‍റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നത് പല തരം തട്ടിപ്പുകളാണ് ഒന്നിട്ടാൽ രണ്ട്, രണ്ടിട്ടാൽ നാല് എന്നിങ്ങനെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് രീതി വരെ നടത്തിയിരുന്നു ഭാസുരാംഗൻ. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പ് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ തന്നെ. സഹകരണ നിയമത്തിനന് വിരുദ്ധമായായിരുന്നു ഇരട്ടിപ്പ് ഇടപാട്.ഒരിക്കൽ നിക്ഷേപിച്ചാൽ വർഷങ്ങള്‍ കഴിഞ്ഞുമാത്രമാണ് നിക്ഷേപകനെത്തുക. ഇതു അറിയാവുന്ന ഭാസുരംഗനും ബാങ്ക് ഭരണസമിതിയും ഈ പണമെടുത്ത് വകമാറ്റി.എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയപ്പോൾ ബാങ്ക് കൂപ്പുകുത്തി. 1500ൽ പരം നിക്ഷേപകർക്ക് പണം നഷ്ടമായി. വലിയ ക്രമക്കേട് നടത്തിയ ഭാസുരാംഗനെതിരെയും ഭരണസമിതി അംഗങ്ങള്‍ക്കതിരെയും പലരും പരാതിയുമായി മാറന്നല്ലൂർ പൊലിസിനെ സമീപിച്ചു. ആദ്യം കേസെടുക്കാൻ പൊലിസ് തയ്യാറായില്ല. വിവാദങ്ങള്‍ തുടങ്ങിയതോടെ 66 കേസുകള്‍ ഇതേവരെ രജിസ്റ്റർ ചെയ്തു.
എല്ലാത്തിനും ഒന്നാം പ്രതി ഭാസുരാംഗനാണ് ഒന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. മൂന്നു കോടിക്കു മുകളിലാണെങ്കിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കണം, അഞ്ചു കോടിക്കു മുകളിലെങ്കിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കണം. 30 കോടിയിലധികം തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെറുവിരൽ പൊലീസ് അനക്കിയിട്ടില്ല.ഭാസുരാംഗന് മുൻകൂർ ജാമ്യത്തിനായി പൊലിസ് എല്ലാ ഒത്താശയും ചെയ്യുന്നു എന്ന് ആരോപണമുയരുന്നു. ഭാസുരാംഗൻെറ രാഷ്ട്രീയ സ്വാധീനമാണ് എല്ലാത്തിനും പിന്നിൽ. ഇത്രയേറെ തട്ടിപ്പ് നടത്തിയതായി സഹരണ വകുപ്പ് കണ്ടെത്തിയാള്‍ ഇന്നും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായും തുടരുന്നു. പരാതിയുമായി ഇതുവരെ പൊലിസിന് സമീപിച്ചിരിക്കുന്നത് ലക്ഷങ്ങള്‍ നഷ്ടമായവരാണ്. കോടികളുടെ നിക്ഷേപം നടത്തിയിട്ടും ഇതുവരെ പരാതി പറയാത്തവരും കണ്ടലയിലുണ്ട്.
കാല്‍നൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയായിരുന്നു എന്‍ ഭാസുരാംഗന്‍. ഇദ്ദേഹം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നല്‍കിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലായി. നൂറ് കോടിയുടെ ക്രമക്കേട് നടന്ന് കടുത്ത പ്രതിന്ധിയിലായ തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിൻറെ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്‍ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാര്‍ക്ക് മാനദണ്ഡം കാറ്റില്‍പ്പറത്തി തോന്നിയ പോലെ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്‍റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക 90 ലക്ഷം രൂപയാണ്. സിപിഐ നേതാവായ ഭാസുരാംഗന്‍ പാര്‍ട്ടിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വാരിക്കോരി നല്‍കിയ വായ്പകളും കിട്ടാക്കടമാണ്.ഭാസുരാംഗനെ സി പി ഐ കയറൂരി വിട്ടതിന് കാരണം പാർട്ടി നേതാക്കൾക്ക് അഴിമതിയിലുള്ള പങ്ക് കാരണമാണെന്ന് സി പി എം സംശയിക്കുന്നു. ഇതിൻ്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ചാരപ്രവർത്തനം സി പി എം അതീവ രഹസ്യമായി നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha