മഴക്കെടുതി രൂക്ഷം... ശക്തമായ മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്നും അവധി.... സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

ശക്തമായ മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യു പി എസ്., തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍ പി എസ്., കിളിരൂര്‍ എസ് എന്‍ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് വ്യാഴാഴ്ച (2023 ഒക്ടോബര്‍ 5) അവധിയായിരിക്കുമെന്ന് കളക്ടര്‍ .
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ പെടുന്ന മൂന്ന് സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. കൊഞ്ചിറവിള യു പി സ്‌കൂള്‍, വെട്ടുകാട് എല്‍ പി സ്‌കൂള്‍, ഗവണ്‍മെന്റ് എം എന്‍ എല്‍ പി സ്‌കൂള്‍ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ചുരുക്കമിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം.
"
https://www.facebook.com/Malayalivartha






















