മുതിര്‍ന്ന സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ചിറയിന്‍കീഴിലെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം ഇന്ന് രാവിലെ 11 മണിമുതല്‍ എ.കെ.ജി സെന്ററിലും 2 മുതല്‍ മാഞ്ഞാലിക്കുളം റോഡിലെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും.... വൈകിട്ട് 5 മണിയോടെ ശാന്തികവാടത്തില്‍ സംസ്‌കാരം

തിരുവിതാംകൂറിലെ കയര്‍തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പോരാടിയ നേതാവായിരുന്നു. നിലവില്‍ കയര്‍ വര്‍ക്കേഴ്‌സ് സെന്ററിന്റെ പ്രസിഡന്റുമായിരുന്നു. ആറ്റിങ്ങലില്‍ നിന്ന് മൂന്നുവട്ടം നിയമസഭാംഗമായി. 2006 - 2011ലെ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഗവ. ചീഫ് വിപ്പുമായി.
സി.പി.എം കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നിബന്ധനയുടെ പേരില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആനത്തലവട്ടം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായിരുന്നു. 1956ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും 1979 മുതല്‍ 84 വരെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥയില്‍ ഒരു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ആനന്ദനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 1976 നവംബറില്‍ അറസ്റ്റിലാകുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ തടവില്‍ക്കഴിയുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha