'നരേന്ദ്രമോദിയുടെ നേതൃത്വം ദിശാബോധമുള്ളതാണ്. അത് ദേശീയ താല്‍പ്പര്യങ്ങളിലൂടെയാണ് നയിക്കപ്പെടുന്നത്'.... ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

'നരേന്ദ്രമോദിയുടെ നേതൃത്വം ദിശാബോധമുള്ളതാണ്. അത് ദേശീയ താല്‍പ്പര്യങ്ങളിലൂടെയാണ് നയിക്കപ്പെടുന്നത്'.... ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ സംഘടിപ്പിച്ച പൊതു പരപാടിയില്‍ സംസാരിക്കവെയാണ് പുടിന്റെ പരമാര്‍ശം.
'ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കൂടുതല്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്താല്‍ ഇന്ത്യ ഇനിയും ശക്തമാകുകയും വളരുകയും ചെയ്യും. ജനസംഖ്യ കൊണ്ടും സാമ്പത്തിക ശേഷി കൊണ്ടും ഇന്ത്യ ഒരു ശക്തമായ രാഷ്ട്രമാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ ബുദ്ധിമാനായ മനുഷ്യനെന്ന് പുടിന്‍ പ്രശംസിച്ചിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിന്‍ . സാമ്പത്തിക ഭദ്രതയിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുമെന്നും പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു
"
https://www.facebook.com/Malayalivartha























