അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.... മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചു

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഎം മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെല്ലാം മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. രാവിലെ 11 മുതല്‍ മൂന്നുവരെയാണ് എകെജി സെന്ററിലെ പൊതുദര്‍ശനം. തുടര്‍ന്ന് മാഞ്ഞാലിക്കുളത്തെ സിഐടിയു ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
വ്യാഴാഴ്ച രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ ഭൗതിക ദേഹം ചിറയിന്‍കീഴ് പണ്ടകശാല ആല്‍ത്തറമൂട്ടിലെ വസതിയായ ആനന്ദഭവനില്‍ എത്തിച്ച സമയം മുതല്‍ ഇന്ന് രാവിലെ വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
തന്റെ കര്‍മമണ്ഡലമായ ചിറയിന്‍കീഴ്, അഴൂര്‍, കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ്, കിഴുവിലം, ആറ്റിങ്ങല്‍, വര്‍ക്കല മേഖലകളിലെ പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരും തൊഴിലാളികളും നേതാക്കളും ഉള്‍പ്പെടെ നേരം പുലരുന്നത് വരെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
https://www.facebook.com/Malayalivartha























