നിലവിളിച്ച് സഹപാഠികള്‍.... റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...

നിലവിളിച്ച് സഹപാഠികള്‍.... റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഐ.ടി.ഐ. വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... തോട്ടട ഗവ. ഐ.ടി.ഐ. വയര്‍മാന്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി താഴെ ചൊവ്വ ഉരുവച്ചാല്‍ പുതിയപുരയില്‍ എം.നസ്‌നി (20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ഐ.ടി.ഐ. വിട്ട് കിഴുത്തള്ളി ബസ്സ്‌റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്ന് പോലീസ്.
ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പാളം കടന്നിരുന്നുവത്രെ. എന്നാല്‍ നസ്‌നി പിന്നാലെ ഫോണില്‍ സംസാരിച്ചുവരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഉരുവച്ചാലിലെ നവാസിന്റെയും നസ്‌റീന്റെയും ഏക മകളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച കബറടക്കും.
അതേസമയം സഹപാഠിയുടെ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായണ് തോട്ടട ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥിനികള്‍. സമീപകാലത്താണ് ഒന്നാംവര്‍ഷ വയര്‍മെന്‍ ക്ലാസ് ആരംഭിച്ചത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് നസ്നി അപകടത്തില്‍പ്പെട്ടത്. ക്ലാസ് കഴിഞ്ഞ് വയര്‍മെന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് കിഴുത്തള്ളി ബസ് സ്റ്റോപ്പിലേക്ക് നടന്നുവന്നത്. തോട്ടട ബസ്സ്‌റ്റോപ്പില്‍നിന്ന് ബസില്‍ കയറാനുള്ള തിരക്ക് കാരണമാണ് കുട്ടികള്‍ കിഴുത്തള്ളി സ്റ്റോപ്പിലേക്ക് വരുന്നതെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുകയാണ്.
"
https://www.facebook.com/Malayalivartha






















