സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സര്‍ചാര്‍ജ് അടുത്ത മാസവും തുടരാന്‍ തീരുമാനം....

കേരളത്തില്‍ കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സര്‍ചാര്‍ജ് അടുത്ത മാസവും തുടരാന്‍ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നതിന് പകരമാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് 9 പൈസ സര്‍ചാര്‍ജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താന്‍ ശ്രമം ആരംഭിച്ചത്. പിന്നീടിത് 19 പൈസയാക്കി ഉയര്‍ത്തുകയായിരുന്നു. ജൂണ്‍ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത്.
ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്. യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്.
എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വര്‍ധന നടപ്പാക്കിയത്. ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന് പുറമെയാണ് ജൂണ്‍ മുതല്‍ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി ഈടാക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha






















