എതിര്‍പ്പ് ശക്തമാകുന്നു... മുസ്ലീം ലീഗിന്റെ വേദിയില്‍ ആകെ അവസരം ലഭിച്ചത് ശശി തരൂരിന് മാത്രം; വേദി മറന്ന ശശി തരൂര്‍ ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികളെന്ന് പറഞ്ഞത് വിവാദമായി; ഗാസയ്ക്ക് മുകളില്‍ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ലെന്ന് ജലീല്‍

ഇന്നലെ കോഴിക്കോട് നടന്ന മുസ്ലീംലീഗിന്റെ റാലിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഒരേയൊരു കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. അതിനിടെ ശശീ തരൂരിന്റെ പ്രസംഗം വിവാദമാവുകയും ചെയ്തു. ഇസ്രയേലില്‍ ഹമാസ് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ പറഞ്ഞു. ഗാസയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ അദ്ദേഹം 19 ദിവസത്തിലെ യുദ്ധത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായതിലധികം മരണമാണ് നടന്നത്.
കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ജനക്കൂട്ടം കാണുമ്പോള്‍ അറിയാം ജനങ്ങളുടെ മനസും ഹൃദയവും എവിടെയാണെന്ന്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനില്‍ കാണുന്നത്. ഇസ്രയേലില്‍ ഭീകരവാദികള്‍ അക്രമം നടത്തി. അവര്‍ അവിടെ 1400 ലേറെ പേരെ കൊലപ്പെടുത്തി, 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയില്‍ 6000ത്തിലേറെ പേരെ ഇസ്രയേലില്‍ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഇസ്രയേല്‍ യുദ്ധം നിര്‍ത്തുന്നതിന് മുന്‍പ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണ്. യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തില്‍ ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ അവിടെ നിരവധി പേര്‍ അഭയാര്‍ത്ഥികളായി. ആ പള്ളി തകര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേല്‍ ബോംബിട്ടു. നിരവധി പേര്‍ അവിടെയും കൊല്ലപ്പെട്ടു.
ഈ പ്രസംഗത്തിനെതിരെ എസ്ഡിപിഐ രംഗത്തെത്തി. ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രയേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
സയണിസ്റ്റ് ഭീകരര്‍ ഫലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്പോള്‍ പോലും ഇസ്രയേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണ്. രാജ്യാന്തര ശ്രദ്ധനേടുന്ന മനുഷ്യാവകാശ സമ്മേളനം എന്നു ലീഗ് കൊട്ടിഘോഷിച്ച് നടത്തിയ സമ്മേളനത്തില്‍ ശശി തരൂര്‍ നടത്തിയ ഇരട്ടത്താപ്പിനോട് വിയോജിക്കാനോ ആ നിലപാട് ലീഗിന്റേതല്ല എന്നു വ്യക്തമാക്കാനോ ലീഗ് നേതൃത്വം തയ്യാറായില്ല. ഫലസ്തീനികളോട് ഐക്യപ്പെട്ട് ഒരുമിച്ച് കൂടിയവരുടെ മുമ്പില്‍ ഇസ്രയേലിന്റെ ന്യായം പഠിപ്പിച്ചുകൊടുക്കുന്ന രീതി വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ട് ശശി തരൂര്‍ നടത്തിയ കപട നാടകം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹറാവും പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇ അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നസമയത്തും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെട്ടിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം ഇസ്രയേല്‍ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീലും രംഗത്തെത്തി. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും ജലീല്‍ പറഞ്ഞു. ലീഗ് പരിപാടിയില്‍ ശശി തരൂര്‍ പ്രസംഗിക്കുന്ന വീഡിയോ സഹിതമാണ് ജലീലിന്റെ പരാമര്‍ശം.
"
https://www.facebook.com/Malayalivartha






















