കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന്‍ സുജിത്തി(36)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയ സുജിത്ത് തിരികെ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം സുജിത്തിന്റെ വള്ളം കമിഴ്ന്നു കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു.
വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും തിരച്ചില്‍ തുടര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടുകിട്ടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ: മാളു. മകള്‍: ആറു വയസ്സുള്ള ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha






















