Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ...സാമൂഹ്യ ക്ഷേമ പെൻഷനടക്കം മുടങ്ങിയിട്ടും, കേരളീയം പരിപാടിക്ക് കോടികൾ അനുവദിച്ച് സർക്കാർ.... ചെലവാക്കുന്നത് 27.12 കോടി രൂപ.... ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്കി....വൈദ്യുതാലങ്കാരം 2.97 കോടി...സാംസ്‌കാരിക പരിപാടികൾ 3.14 കോടി...

28 OCTOBER 2023 01:20 PM IST
മലയാളി വാര്‍ത്ത

കിട്ടുന്ന വരുമാനത്തിനനുസരിച്ച് ചിലവ് നടത്തി ഭരിക്കാതെ . ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും എങ്ങനെ ധൂർത്തടിക്കാം എന്നാണ് ഒരു കൂട്ടർ ഇവിടെ ചിന്തിച്ചു നടക്കുന്നത്. ഖജനാവ് കാലിയാണ്. ചിലവാക്കാൻ പൈസ ഇല്ലെന നമ്മുടെ ധനമന്ത്രി ഇടക്കിടെ വന്നു പറയുമ്പോഴും , സർക്കാരിന്റെ കാര്യം വരുമ്പോൾ പണം തനിയെ വരും. ഇപ്പോൾ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സാമൂഹ്യ ക്ഷേമ പെൻഷനടക്കം മുടങ്ങിയിട്ടും കേരളീയം പരിപാടിക്ക് കോടികൾ അനുവദിച്ച് സർക്കാർ. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനെന്ന പേരിൽ നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരത്തു നടത്തുന്ന കേരളീയത്തിനു ചെലവാക്കുന്നത് 27.12 കോടി രൂപ. ബജറ്റിന് ധനവകുപ്പ് അംഗീകാരം നല്കി.സെമിനാർ രണ്ടു ലക്ഷം, സാംസ്‌കാരിക പരിപാടികൾ 3.14 കോടി, ഭക്ഷ്യമേള 85 ലക്ഷം, സ്വീകരണം, താമസം 1.81 കോടി, വിപണനമേള 69.86 ലക്ഷം,

 

പ്രദർശനം 9.39 കോടി, ദീപാലങ്കാരം 2.97 കോടി, പുഷ്പമേള 81.5 ലക്ഷം, ചലച്ചിത്ര മേള 60 ലക്ഷം, സ്പോൺസർഷിപ്പ് ഒരു ലക്ഷം, സുരക്ഷ 31.17 ലക്ഷം, വോളന്റിയർ 35.91 ലക്ഷം, ഗതാഗതം 1.98 കോടി, മാധ്യമങ്ങളും പ്രചാരണവും 3.98 കോടി, പരിപാടികൾ 16.09 ലക്ഷം, പരിപാടിയുടെ ഭാഗമായ പ്രദർശനം സംഘടിപ്പിക്കാൻ 9.39 കോടി, വൈദ്യുതാലങ്കാരം 2.97 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇതിനു പുറമേ സ്പോൺസർഷിപ്പ് നീക്കവുമുണ്ട്.വികസന പ്രവർത്തനങ്ങൾ നിർത്തി, ട്രഷറി നിയന്ത്രണത്തിനിടെയാണ് കേരളീയത്തിന്റെ പേരിൽ സർക്കാർ ധൂർത്ത്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് പണം നല്കേണ്ട കിഫ്ബിയിൽ നിന്നുപോലും പതിവുകൾ മറികടന്ന് കടമെടുത്താണ് കേരളീയം പരിപാടിക്ക് പണം അനുവദിച്ചത്.

കേരളീയം പരിപാടി ടൂറിസമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതേസമയം അവധി പോലുമല്ലാത്ത സമയമാണ് നവംബർ ആദ്യവാരം. ആകെയുള്ളത് ഒരു ഞായർ മാത്രം. തലസ്ഥാനത്തേക്ക് എത്ര പേരെത്തുമെന്ന സംശയം ഇതിനോടകമുണ്ട്. ഇടത് അനുകൂല ഇവന്റ് മാനേജുമെന്റുകൾക്കും സംഘങ്ങൾക്കും പണം നല്കി സഹായിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.രാഷ്ട്രീയ അടിമകളെ പോലെ അഭിനയിച്ച്, ഭരണത്തിന്റെ മറവിൽ കിട്ടാവുന്നതെല്ലാം കട്ടെടുക്കുകയും കീശനിറയ്ക്കുകയും ചെയ്യുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇവരെ തിരിച്ചറിയാതെ പോകുന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പരാജയം. നല്ല ഉദ്യോഗസ്ഥരും നേതാക്കളും ഇല്ലെന്നല്ല, അവരൊക്കെ നിജസ്ഥിതി ചൂണ്ടിക്കാട്ടുമ്പോൾ അതിനേക്കാൾ പതിന്മടങ്ങാളുകൾ ഭരണനേതൃത്വത്തെ വാഴ്ത്തി പാടുകയാണ്. അങ്ങനെ വാഴ്ത്തപ്പെടലുകളിൽ വാനോളമുയർന്ന് നിൽക്കുകയാണ് ഭരണനേതൃത്വം. ഇതിനോടകം നേതാക്കൾ എല്ലാം തന്നെ പ്രതിഷേധം അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.

 

ശമ്പളവും പെൻഷനും കൊടുക്കാനാകാതെ നിൽക്കുമ്പോഴും കോടിക്കണക്കിന് രൂപ ചെലവഴിച്ച് കേരളീയം എന്ന പേരിൽ സർക്കാർ ധൂർത്ത് നടത്തുകയാണ്.വലിയ അഴിമതി ലക്ഷ്യം വെച്ചാണ് ഇത്തരം മാമാങ്കം നടത്തുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളയാത്ര നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ പിരിവിനിറങ്ങുകയാണെന്നും ഉദ്യോഗസ്ഥരെ കൊണ്ട് ജനങ്ങളെ കൊള്ളയടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടി കാട്ടി.സംസ്ഥാന സർക്കാരിൻറെ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ ദുരിതത്തിലാണ്. സപ്ലൈക്കോയിൽ സാധനങ്ങളില്ലാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോൾ ‘സപ്ലെെ നോ’എന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. അതിനിടയിലാണ് സർക്കാരിന്റെ വക ഈ ധൂർത്തും വരാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends